“ജാങ്കോ, ഞാൻ പെട്ടു…. ” പെൺകുട്ടിയോട് സോഷ്യൽ മീഡിയ വഴി കേട്ടാലറയ്ക്കുന്ന അശ്ലീലം, വെല്ലുവിളി: സ്പോട്ടിൽ പണികൊടുത്ത് കേരള പോലീസ് ! വീഡിയോ

36

സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടിയെ അശ്ലീലം പറഞ്ഞ് അപമാനിച്ച യുവാവ് പിടിയിൽ. ലിജോ ജോയ് എന്നയാളെയാണ് ഹൊസൂരിൽനിന്ന് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ.ബി. രവി, അഡീഷണൽ എസ്.പി. ഇ.എസ്. ബിജുമോൻ എന്നിവരുടെ നിർദേശപ്രകാരം ചടയമംഗലം എസ്.എച്ച്.ഒ. എസ്.ബിജോയ്, എസ്.ഐ. ജെ.സലീം എന്നിവരുടെ നേതൃത്വത്തിലുള സംഘമാണ് പ്രതിയെ പിടികൂടിയത്.

ഈ സംഭവത്തിന് പിന്നാലെ
പെൺകുട്ടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി രംഗത്തുവന്നിരുന്നു. താൻ ശാരീരികമായും മാനസികമായും തളർന്ന നിലയിലാണെന്നും ഇയാൾക്കെതിരെ നടപടിയെടുക്കണം എന്നുമാണ്പെൺകുട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത തന്റെ വീഡിയോയിലൂടെ ആവശ്യപ്പെട്ടത്.
ഇയാൾ തന്നെ പലതവണ വീഡിയോ കോൾ വിളിക്കാൻ നോക്കിയതായി പറഞ്ഞുകൊണ്ട് ഇയാളുടെ കേട്ടാലറയ്ക്കുന്ന അശ്ലീല വോയ്സ് മെസേജുകളും പെൺകുട്ടി പങ്കുവച്ചിരുന്നു. പിന്നാലെ നടപടിയെടുത്ത പോലീസ് ഹൊസൂരിൽ നിന്നും ഇയാളെ പിടികൂടുകയായിരുന്നു.
ഇയാളെ പിടികൂടി ചടയമംഗലം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വീഡിയോ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://fb.watch/5iEukYXA6w/