HomeFaithമരണത്തിലൂടെ താൻ കണ്ട സ്വർഗ്ഗീയ രഹസ്യങ്ങൾ വീണ്ടും ജീവൻ തിരിച്ചു കിട്ടിയപ്പോൾ ലോകത്തോട് തുറന്നു പറഞ്ഞ...

മരണത്തിലൂടെ താൻ കണ്ട സ്വർഗ്ഗീയ രഹസ്യങ്ങൾ വീണ്ടും ജീവൻ തിരിച്ചു കിട്ടിയപ്പോൾ ലോകത്തോട് തുറന്നു പറഞ്ഞ ഒരു വൈദികന്റെ ജീവിതസാക്ഷ്യം

ഞാൻ fr, ജോസ്‌ മണിയങ്ങോട്ട്. 1975 ജനുവരി 1 ാം തീയതി വൈദികപട്ടം സ്വീകരിച്ച് തിരുവല്ല രൂപതിയിൽ മിഷൻ പ്രവർത്തനം ആരംഭിച്ചു. 1978 ല്‍ ബത്തേരിയിലെ സെന്റ് തോമസ് മൈനർ സെമിനാരിയിൽ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ കരിസ്മാറ്റിക്ക് നവീകരണ രംഗത്ത് സജീവപ്രവർത്തകനായി. കേരളത്തിലെ പല സ്ഥലങ്ങളിലും ധ്യാനങ്ങൾ നടത്തിപ്പോന്നു.

 

 

 
1985 ഏപ്രിൽ,‍ 14 ന് ദൈവകാരുണ്യത്തിരുനാൾ ദിവസം വടക്കൻ കേരളത്തിലുള്ള ഒരു മിഷൻ പ്രദേശത്തെ പള്ളിയിൽ വി. കുർബ്ബാന അർപ്പിക്കാൻ പോവുകായിരുന്നു, ഞാൻ. വഴിക്ക്, ഞാൻ ഓടിച്ചിരുന്ന മോട്ടോർ സൈക്കിളിൽ മദ്യപിച്ച് ഡ്രൈവ് ചെയ്തിരുന്ന ഒരാൾ ഓടിച്ചിരുന്ന ജീപ്പ് വന്ന് ഇടിച്ചു. ബൈക്കിൽ നിന്നുവീണ എന്റെ ബോധം പോയി. ആരോ എന്നെ എടുത്ത് 35 കി.മീ അകലെയുള്ള ഒരു ആശുപത്രിയിലേക്ക് കൊണ്ടു പോയി. ആ യാത്രയിൽ എന്റെ ആത്മാവ് എന്റെ ശരീരത്തിന് പുറത്ത് വരികയും ഞാൻ മരണാനുഭവത്തിലേക്ക് കടക്കുകയും ചെയ്തു. അന്നേരം ഞാൻ എന്റെ കാവൽമാലാഖയെ കണ്ടു. എന്റെ ശരീരവും അത് വഹിച്ചു കൊണ്ടു പോകുന്നവരെ കാണുകയും ചെയ്തു. അവർ വിലപിക്കുകയും എനിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നത് ഞാൻ ശ്രവിച്ചു.

 

 

 

അപ്പോൾ എന്റെ മാലാഖ എന്നോട് പറഞ്ഞു: ‘ ഞാൻ നിന്നെ സ്വർഗത്തിലേക്ക് കൊണ്ടു പോകാൻ പോവുകയാണ്. കർത്താവിന് നിന്നെ കാണുകയും നിന്നോട് സംസാരിക്കുകയും വേണം.’ പോകുന്ന വഴിക്ക് നരകവും ശുദ്ധീകരണസ്ഥലവും എന്നെ കാണിച്ചു തരാൻ താൻ ആഗ്രഹിക്കുന്നതായും മാലാഖ പറഞ്ഞു.

 

 
ആദ്യം, മാലാഖ എന്നെ നരകത്തിലേക്ക് കൊണ്ടു പോയി. അതിഭീകരമായ ഒരു ദൃശ്യമായിരുന്നു, അത്! ഏകദേശം 2000 ഫാരെൻഹെയ്റ്റ് ചൂടുള്ള കെടാത്ത തീയിൽ സാത്താനെയും പിശാചുക്കളെയും ഞാൻ കണ്ടു. പുഴുക്കള്‍ ഇഴയുന്നതും ആളുകൾ നിലവിളിക്കുന്നതും പോരടിക്കുന്നതും, മറ്റുള്ളവരെ പിശാചുക്കളാൽ പീഡിപ്പിക്കപ്പെടുന്നതും ഞാൻ കണ്ടു.

 

 

 

പശ്ചാത്തപിക്കാത്ത മാരക പാപങ്ങൾ മൂലമാണ് ഈ അനുഭവം എന്ന് മാലാഖ പറഞ്ഞു തന്നു. ഭൗമിക ജീവിതത്തിൽ ഒരാൾ ചെയ്യുന്ന മാരക പാപങ്ങള്‍ക്കനുസരിച്ച് ഏഴു തരം സഹനങ്ങൾ അവരെ നരകത്തിൽ കാത്തിരിക്കുന്നു. ആത്മാക്കൾ‍ വളരെ ക്രൂരരും, വിരൂപരും ഭീഭത്സരൂപികളുമായി കാണപ്പെട്ടു. ഭയാനകമായിരുന്നു, അത്. ഞാനറിയുന്ന ചിലരെയും അവിടെ ഞാൻ കണ്ടു. അവരുടെ പേര് ഞാൻ പറയില്ല.

ഭ്രൂണഹത്യ,വ്യഭിചാരം, സ്വയംഭോഗം, സ്വവർഗഭോഗം, കാരുണ്യവധം, വെറുപ്പ്, വിശുദ്ധനിന്ദ എന്നിവയായിരുന്ന അവരുടെ പ്രധാന പാപങ്ങൾ, മാനസാന്തരപ്പെട്ടിരുന്നെങ്കിൽ അവർക്ക് നരകം ഒഴിവാക്കി ശുദ്ധീകരണ സ്ഥലത്തേക്കു പോകാൻ കഴിയുമായിരുന്നു, എന്ന് മാലാഖ പറഞ്ഞു. ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത പുരോഹിതരെയും മെത്രാന്‍മാരെയും ഞാൻ നരകത്തില്‍ കണ്ടു. തങ്ങളുടെ തെറ്റായ പഠനങ്ങൾ കൊണ്ടും ദുര്‍മാതൃക കൊണ്ടും ജനങ്ങളെ തിന്മയിലേക്കു നയിച്ചതിനാണ് അവർ ശിക്ഷിക്കപ്പെട്ടത്. നരക സന്ദർശനം കഴിഞ്ഞ് കാവൽമാലാഖ എന്നെ ശുദ്ധീകരണ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു പോയി.

 

 

 

 

ഇവിടെയുമുണ്ട്, ഏഴു തരം സഹനങ്ങളും കെടാത്ത തീയും. എന്നാൽ നരകത്തിന്റെ അത്ര രൂക്ഷമല്ല. മാത്രമല്ല ഇവിടെ വഴക്കും പോരും ഉണ്ടായിരുന്നില്ല. ദൈവത്തിൽ നിന്നുള്ള വേർപാട് ആയിരുന്നു അവരുടെ ഏറ്റവും വലിയ വേദന. എണ്ണമറ്റ മാരകപാപം ചെയ്ത ചിലർ ശുദ്ധീകരണ സ്ഥലത്ത് ഉണ്ടായിരുന്നു. എന്നാൽ അവർ മരണത്തിനു മുമ്പ് ദൈവവുമായി രമ്യതയിൽഏർപ്പെട്ടിരുന്നു. ഇത്രയേറെ സഹനങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിലും അവർ സമാധാനവും ദൈവത്തെ മുഖാമുഖം കാണാം എന്ന പ്രതീക്ഷയും സൂക്ഷിക്കുന്നുണ്ടായിരുന്നു.

 

 

 
ഈ ആത്മാക്കളുമായി ശുദ്ധീകരണ സ്ഥലത്തു വച്ച് സംസാരിക്കാനുള്ള ഒരവസരം എനിക്കുണ്ടായി. അവർക്കു വേണ്ടി പ്രാർത്ഥിക്കാനും അവർക്കായി പ്രാർത്ഥിക്കാൻ ഭൂമിയിലെ ജനങ്ങളോട് അപേക്ഷിക്കാനും അവർ എന്നോട് ആവശ്യപ്പെട്ടു. അവർ സ്വർഗത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ അവരുടെ പ്രാർത്ഥനകൾ കൂടുതൽ വിലയുള്ളതായി മാറും. എന്റെ കാവൽമാലാഖ എത്ര സൗന്ദര്യവാനാണെന്ന് വിവരിക്കാൻ എനിക്കാവില്ല. പ്രകാശരൂപിയും ശോഭയുള്ളവനുമായിരുന്നു, അദ്ദേഹം. എന്റെ സന്തത സഹചാരിയായ ഈ മാലാഖ എന്റെ ശുശ്രൂഷയിൽ പ്രത്യേകമായി എന്നെ സഹായിക്കുന്നു. പ്രത്യേകിച്ച് എന്റെ രോഗശാന്തി ശുശ്രൂഷയിൽ ഞാൻ പോകുന്നിടത്തെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യം ഞാൻ അനുഭവിക്കുന്നു. അനുദിനം എന്നെ സംരക്ഷിക്കുന്നതിൽ ഞാൻ നന്ദിയുള്ളവനാണ്.

 

 

 

അടുത്തതായി, എന്റെ മാലാഖ എന്നെ തിളങ്ങുന്ന വലിയൊരു കുഴലിലൂടെ സ്വർഗത്തിലേക്കു കൊണ്ടുപോയി. ഇത്ര സമാധാനവും ആനന്ദവും ജീവിതത്തിൽ ഒരിക്കലും ഞാൻ അനുഭവിച്ചിട്ടില്ല. ഉടനെ സ്വർഗം തുറക്കപ്പെടുകയും ഏറ്റവും മധുരതരമായ ഒരു സംഗീതം ഞാൻ കേൾക്കുകയും ചെയ്തു. മാലാഖമാർ പാട്ടുപാടി ദൈവത്തെ പുകഴ്ത്തിക്കൊണ്ടിരുന്നു. ഞാൻ എല്ലാ വിശുദ്ധരെയും കണ്ടു. പരിശുദ്ധ അമ്മയും വി. യൗസപ്പ് പിതാവും അനേകം മെത്രാന്മാരും പുരോഹിതരും നക്ഷത്രങ്ങളേ പോലെ പ്രശോഭിച്ചു. ഞാൻ കർത്താവിന്റെ സവിധത്തിലെത്തിയപ്പോൾ യേശു പറഞ്ഞു: ‘ നീ ലോകത്തിലേക്കു തിരികെ പോകണമൈന്ന് ഞാൻ ആഗ്രഹിക്കുന്നു.

 

 

 

നിന്റെ രണ്ടാം ജന്മത്തിൽ‍ നീ ജനങ്ങൾക്ക് സമാധാനത്തിന്റെ ഉപകരണവും രോഗസൗഖ്യവുമായി മാറും. നീ വിദേശീയമായ ഒരു രാജ്യത്ത് നടക്കുകയും നിനക്കപരിചിതമായ ഭാഷ സംസാരിക്കുകയും ചെയ്യും. എന്റെ കൃപയാൽ നിനക്ക് എല്ലാം സാധ്യമാണ്.’ ഈ വാക്കുകൾശേഷം പരിശുദ്ധ അമ്മ പറഞ്ഞു: ‘ അവൻ പറയുന്നത് പോലെ ചെയ്യുക. നിന്റെ ശുശ്രൂഷകളിൽ ഞാൻ നിന്നെ സഹായിക്കും.’

 

 

 

സ്വർഗത്തിന്റെ സൗന്ദര്യം അവാച്യമാണ്. അവിടെ നാം നമ്മുടെ സങ്കല്‍പത്തെ അതിലംഘിക്കുന്നത്രയേറെ സമാധാനവും സന്തോഷവും കണ്ടെത്തുന്നു. താരതമ്യം ചെയ്യാനാവാത്ത വിധം അത്രയേറെ സുന്ദരനാണ് നമ്മുടെ കര്‍ത്താവ്. ആയിരം ഉദയസൂര്യന്‍മാരെക്കാൾ ശോഭയാർന്നതും സുന്ദരവുമാണ് ആ മുഖം. ആ തേജസ്സിന്റെ നിഴൽ മാത്രമാണ് നാം ചിത്രങ്ങളിൽ കാണുന്ന സൗന്ദര്യം. സ്വർഗമാണ് നമ്മുടെ യഥാർത്ഥ ഭവനം. സ്വർഗത്തിലെത്തി ദൈവത്തെ എന്നേക്കുമായി ആസ്വദിക്കാനാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് പിന്നീട്, ഞാൻ എന്റെ മാലാഖയോടൊപ്പം ഭൂമിയിലേക്ക് മടങ്ങി.

 

 

 
എന്റെ ശരീരം പരിശോധിച്ച ഡോക്ടർ ഞാൻ മരിച്ചു എന്ന് വിധിയെഴുതി. രക്തസ്രാവം എന്നായിരുന്നു എന്റെ മരണകാരണമായി കണ്ടെത്തിയത്. എന്റെ കുടുംബത്തെ വിവരം അറിയിച്ചു. അവർ ദൂരെ നിന്നും എത്തിച്ചേരേണ്ടിയിരുന്നതിനാലും അതുവരെ എന്റെ ശരീരം മോർച്ചറിയിൽ സൂക്ഷിക്കാൻ തീരിമാനിച്ചു. എന്നാൽ ആശുപത്രിയിൽ എസി ഇല്ലായിരുന്നതിനാൽ ശരീരം വേഗം അഴിഞ്ഞു പോകുമെന്ന് അധികൃതർ ഭയന്നു. എന്റെ ശരീരം മോർച്ചറിയിലേക്കു മാറ്റുന്ന നേരത്ത് എന്റെ ആത്മാവ് തിരികെ ശരീരത്തിൽ‍ പ്രവേശിച്ചു. എല്ലുകൾ തകർന്നതു മൂലവും മുറിവുകൾ മൂലവും എനിക്കു കടുത്ത വേദന അനുഭവപ്പെട്ടു. ഞാൻ അലറിക്കരയാൻ തുടങ്ങി.

 

 

 

അവിടെ നിന്നിരുന്ന ആളുകൾ ഭയന്ന് നിലവിളിയോടെ ഓടിയകന്നു. ഒരാൾ ഓടി ഡോക്ടറുടെ അടുക്കലെത്തി പറഞ്ഞു: മൃതദേഹം നിലവിളിക്കുന്നു. ഡോക്ടർ തിരികെ വന്ന് എന്നെ പരിശോധിച്ചിട്ട് പറഞ്ഞു: അച്ചന് ജീവനുണ്ട്. ഉടനെ ആശുപത്രിയിലേക്കു കൊണ്ടു പോകൂ. ആശുപത്രിയിൽ എനിക്ക് രക്തദാനം നല്‍കപ്പെട്ടു. എന്റെ തകർന്ന എല്ലുകൾ നേരെയാക്കാൻ എനിക്ക് ശസ്ത്രക്രിയ വേണ്ടിവന്നു. എന്റെ താടിയെല്ല്, വാരിയെല്ല്, ഇടപ്പെല്ല്, കൈത്തണ്ട, വലതു കാല്‍ എന്നിവയെല്ലാം അവർക്കു ശരിയാക്കേണ്ടി വന്നു. രണ്ടു മാസത്തിനു ശേഷം ഞാൻ ആശുപത്രിയിൽനിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു. എന്നാൽ ഞാനിനി ഒരിക്കലും നടക്കില്ല എന്ന് എന്റെ ഓർത്തോ ഡോക്ടർ വിധിയെഴുതി.

 

 

 

ഞാൻ പറഞ്ഞു: എനിക്ക് ജീവന്‍ തിരിച്ചു നല്‍കി എന്നെ ഭൂമിയിലേക്കു തിരികെ അയച്ച യേശു എന്നെ സുഖപ്പെടുത്തും.’ വീട്ടിലെത്തിയ .ഞാൻ ഒരു അത്ഭുതത്തിനായി പ്രാർ‍ത്ഥിച്ചു. ഒരു മാസം കഴിഞ്ഞിട്ടും എനിക്ക് നടക്കാനായില്ല.‍ ഒരു ദിവസം പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾഎനിക്ക് ഇട്പ്പെല്ലിന്റെ ഭാഗത്ത് അതികഠിനമായി വേദന അനുഭവപ്പെട്ടു. കുറച്ചു നേരം കഴിഞ്ഞപ്പോൾ ആ വേദന പൂർണമായും മാറി. അപ്പോൾ ഞാനൊരു ശബ്ദം കേട്ടു.

 

 

 
നീ സുഖപ്പെട്ടിരിക്കുന്നു. എഴുന്നേറ്റു നടക്കുക.’ എനിക്ക് സമാധാനവും ശരീരത്തിൽ സൗഖ്യദായക ശക്തിയും അനുഭവപ്പെട്ടു. ഉടനെ ഞാൻ എഴുന്നേറ്റ് നടന്നു. ഈ അത്ഭുതത്തിന് ഞാൻ ദൈവത്തെ സ്തുതിക്കുകയും അവിടുത്തേക്ക് നന്ദി പറയുകയും ചെയ്തു. ഈ വിവരം പറയാൻ ഞാൻ എന്റെ ഡോക്ടറുടെ അടുത്തെത്തി. അദ്ദേഹം അത്ഭുതപ്പെട്ടു. അദ്ദേഹം പറഞ്ഞു: അച്ചന്റെ ദൈവം ശരിക്കുള്ള ദൈവമാണ്. ഞാനും അച്ചന്റെ യേശുവിനെ അനുഗമിക്കുകയാണ്. ഒരു ഹൈന്ദവനായ ഡോക്ടർ തന്നെ സഭയുടെ പഠനങ്ങൾ പഠിപ്പിച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടു. പഠിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തെ ഞാൻ ജ്ഞാനസ്‌നാനം നല്‍കി തിരുസഭയിലേക്കു സ്വീകരിച്ചു.

 

 
ദൈവസന്ദേശപ്രകാരം ഞാൻ യുഎസിലേക്ക് മിഷണറിയായി എത്തി. ഇപ്പോൾ ഫ്‌ളോറിഡയിലെ ഓറഞ്ച് പാർക്കില്‍ യൂക്കരിസ്റ്റിക്, കരിസ്മാറ്റിക് ഹീലിംഗ് മിനിസ്ട്രി നടത്തുന്നു. ഈ രോഗശാന്തി ശുശ്രൂഷകളിൽ അനേകർ പലവിധ രോഗപീഢകളിൽ നിന്നും രക്ഷ നേടുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഞാൻ വിശ്വസിക്കുന്നു: എന്റെ യേശുവിനു അസാധ്യമായി ഒന്നുമില്ല!

സ്നേഹപൂർവ്വം, ജോസ്‌അച്ചൻ
from,USA

യൂറോപ്പ് മലയാളികൾ ശ്രദ്ധിക്കുക !! ഇനി നിങ്ങൾ വാങ്ങുന്ന കാറിന്റെ ടയർ ഇത്തരത്തിലുള്ളതല്ലെങ്കിൽ കുടുങ്ങും !!

നേഴ്‌സുമാർക്ക് ഇനി IELTS സ്കോർ 6.5 ആണെങ്കിലും അയർലണ്ടിൽ ജോലി ചെയ്യാം !!

സ്ത്രീശരീരത്തേയും പീരിയഡ്‌സിനെയും സംബന്ധിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ആ കെട്ടുകഥയുടെ സത്യം പുറത്ത് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments