പുലിയിൽ നിന്നും രക്ഷതേടി നായ ഓടിക്കയറിയത് കുളിമുറിയിൽ: പിന്നാലെ പുലിയും: പിന്നീട് സംഭവിച്ചത്: വീഡിയോ

38

ഇരപിടിക്കാന്‍ നാട്ടിലിറങ്ങിയ പുള‌ളിപ്പുലി തെരുവുനായയെ പിടികൂടാനായി ഓടിച്ചു. ജീവനും കൈയില്‍ പിടിച്ച്‌ ഓടിയ നായ അടുത്തുകണ്ട ഒരു വീട്ടിലെ കുളിമുറിയില്‍ കയറി. പിന്നാലെ പുലിയും. കര്‍ണാടകയില്‍ ബിലിനെലെ ഗ്രാമത്തില്‍ ബുധനാഴ്‌ചയാണ് സംഭവം. എന്നാൽ ഉള്ളിൽ കയറിയ പുലി നായയെ ഉപദ്രവിക്കാതെ മാറി ഒരിടത്ത് കിടക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പുള‌ളിപ്പുലിയ്‌ക്കൊപ്പം നായ കുളിമുറിയില്‍ പെട്ടുപോയത് ഏഴ് മണിക്കൂറാണ്. ഈ സമയമത്രയും പുലി നായയെ ഉപദ്രവിക്കാതെ കാത്തിരുന്നു.

 

വാര്‍‌ത്തയറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെ ജനങ്ങളുമെത്തി. മയക്കുവെടി വച്ച്‌ പുലിയെ പിടികൂടാന്‍ കുളിമുറിയുടെ ഒരുവശം വനംവകുപ്പ് പൊളിച്ചു. ആ തക്കത്തിന് പുലി നിമിഷനേരം കൊണ്ട് ചാടി രക്ഷപ്പെട്ടു. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും എന്തായാലും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. വീഡിയോ കാണാം.