തന്റെ വിവാഹത്തിനെത്തിയ മുൻ കാമുകനോട് യുവതി ചെയ്തത് കണ്ടോ? കൈയ്യടിച്ച് സോഷ്യൽ മീഡിയ: വീഡിയോ കാണാം

33

തന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മുന്‍കാമുകനെ കണ്ട യുവതി ചെയ്ത കാര്യം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നത്. പ്രണയം നിരസിച്ചതിന്‍റെ പേരിലും മുന്‍ബന്ധത്തിന്റെ പേരിലും കൊലപാതകങ്ങൾ വരെ നടക്കുന്ന കാലത്ത് ഈ യുവതിയുടെ പ്രവർത്തി പ്രശംസ അർഹിക്കുന്നു എന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു.

യുവതിയ്ക്ക് ആശംസകള്‍ നേര്‍ന്ന് ഹസ്തദാനത്തിനായി മുന്‍കാമുകന്‍ കൈനീട്ടുമ്പോള്‍ യുവതി അപ്രതീക്ഷിതമായി ഭര്‍ത്താവിനോട് ആലിംഗനത്തിനായി അനുമതി തേടുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഭര്‍ത്താവ് അനുവാദം നല്‍കുകയും ഇരുവരും ആഹ്ലാദത്തോടെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് യുവാവ് വരന് ഹസ്തദാനം ചെയ്യുന്നു. ശേഷം വരനും യുവാവിനെ ആലിംഗനം ചെയ്യുന്നത് വീഡിയോയില്‍ കാണാം. വീഡിയോ കാണൂ.