HomeNewsLatest Newsദേശീയ ഗാനത്തിന് എഴുന്നേറ്റില്ല: ഒരു കുടുംബത്തെ തീയേറ്ററിൽ നിന്നും ഇറക്കി വിട്ടു - വീഡിയോ

ദേശീയ ഗാനത്തിന് എഴുന്നേറ്റില്ല: ഒരു കുടുംബത്തെ തീയേറ്ററിൽ നിന്നും ഇറക്കി വിട്ടു – വീഡിയോ

ന്യൂഡൽഹി: ദേശീയ ഗാനത്തിന് എണീറ്റു നിൽക്കാത്തതിനു കുടുംബത്തെ തീയേറ്ററിൽ നിന്നും ഇറക്കി വിടുന്ന വീഡിയോ വൈറലാകുന്നു. തീയേറ്ററിൽ സിനിമ തുടങ്ങുന്നതിനു മുൻപ് പാടിയ ദേശീയ ഗാനത്തിന് എല്ലാവരും എണീറ്റുനിന്നപ്പോൾ  ഈ കുടുംബം എണീറ്റുനിന്നില്ല. ദേശീയഗാനം അവസാനിച്ചയുടനെ തീയേറ്ററിൽ ഉണ്ടായിരുന്നവർ ദേശീയ ഗാനത്തോട് അനാദരവു കാണിച്ചു എന്നാരോപിച്ച് ഈ കുടുംബത്തോട് പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കുടുംബം  ഇതിനു തയ്യാറാവാതെ ഇരുന്നതോടെ ഇരു കൂട്ടരും തമ്മിൽ ഏറെ നേരം വാഗ്വാദങ്ങളുണ്ടായി. എങ്കിലും ഒടുവില ഈ കുടുംബം തീയേറ്റർ വിട്ടു പോവുകയാണ് ഉണ്ടായത്. ഇവരുടെ ഇറങ്ങിപ്പോക്ക് വൻ കയ്യടിയോടെയാണ് തീയേറ്ററിൽ ഉണ്ടായിരുന്ന ബാക്കിയുള്ളവർ വരവേറ്റത്.

https://youtu.be/KmyuMYUa-rs

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments