ലാലേട്ടൻ ലുക്കിൽ ഇന്ത്യൻ സ്പിന്നർ അമിത് മിശ്ര; ആരാധകരുടെ ആവേശം ഏറ്റെടുത്ത് കിടിലൻ വീഡിയോയുമായി ലക്നൗ സൂപ്പർ ജയന്റ്സ്; വീഡിയോ

12

ഇന്ത്യന്‍ സ്പിന്നര്‍ അമിത് മിശ്രയും മോഹന്‍ലാലും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ല എന്നുതന്നെ പറയാം. എന്നാൽ കഴിഞ്ഞദിവസം ലക്നൗ സൂപ്പര്‍ ജയന്റ്സ് ട്വിറ്ററില്‍ അമിത് മിശ്രയുടെ പരിശീലന ചിത്രം പങ്കുവച്ചിരുന്നു. താടിയൊക്കെ വച്ചു പുതിയ ലുക്കിലെത്തിയ മിശ്രയെ കണ്ട് ക്രിക്കറ്റ് ആരാധകര്‍ ഒരു നിമിഷം അത്ഭുതപ്പെട്ടു, ഇത് ലാലേട്ടൻ ആണോ? അമിത് മിശ്രയുടെ ക്ലോസപ്പ് ചിത്രത്തിനൊപ്പം മോഹന്‍ലാലിന്റെ ലൂസിഫര്‍ ചിത്രത്തിലെ രൂപവും കൂട്ടിച്ചേർത്തതോടെ സംഭവം കളറായി. ആരാധകരുടെ സ്നേഹപ്രകടനം കൂടിയായപ്പോൾ മോഹന്‍ലാല്‍ ചിത്രത്തിന്റെ മാസ് പശ്ചാത്തല സംഗീതമൊക്കെ ചേര്‍ത്ത് അമിത് മിശ്രയുടെ തകർപ്പനൊരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് ലക്‌നൗ വും തങ്ങളുടെ സന്തോഷം അറിയിച്ചു. വീഡിയോ കാണാം