HomeNewsVideo-Newsതാൻ ഹുക്ക വലിക്കുന്ന വീഡിയോ മോശം രീതിയില്‍ പ്രചരിപ്പിച്ചു; നടപടിയുമായി ഹനാൻ; വീഡിയോ കാണാം

താൻ ഹുക്ക വലിക്കുന്ന വീഡിയോ മോശം രീതിയില്‍ പ്രചരിപ്പിച്ചു; നടപടിയുമായി ഹനാൻ; വീഡിയോ കാണാം

കൊച്ചി: ഹോട്ടലില്‍ ഇരുന്ന് താന്‍ ഹുക്ക വലിക്കുന്ന വീഡിയോ എടുത്ത് പ്രചരിപ്പിച്ചവര്‍ക്ക് എതിരെ നിയമനടപടി എടുക്കണമെന്ന് ഹനാന്‍. ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ ഹനാന്‍ ഹുക്ക വലിക്കുന്ന വീഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ”കേരളത്തിന്റെ ദത്തുപുത്രിയെന്ന് പിണറായി വിജയന്‍ വാഴ്ത്തിയ ഹനാന്‍ കൊച്ചി മാരിയറ്റ് ഹോട്ടലില്‍ 1000 രൂപയ്ക്കു ഹുക്കവലിക്കുന്നു” എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പ്രചരിപ്പിച്ചിരുന്നത്.

ലഹരിയുടെ അംശമോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഇല്ലെന്ന് മനസ്സിലായതിനാല്‍ ഒരു കൗതുകത്തിന് വേണ്ടിയാണ് ഹുക്ക വലിച്ചതെന്നും ഇത് ചിലര്‍ ദുഷ്ടലാക്കോടെ ചിത്രീകരിച്ച് പ്രചരിപ്പിച്ചതാണെന്നും ഹനാന്‍ പറഞ്ഞു. സംഭവത്തില്‍ ഹനാന്‍ കൊച്ചി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ വിശദീകരണവുമായി ഹനാന്‍ ഫെയ്‌സ്ബുക്ക് ലൈവും ഇട്ടിട്ടുണ്ട്. വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments