തിരുവല്ലയിൽ പെൺകുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് ചെയ്ത ക്രൂരതയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്: ഞെട്ടിക്കുന്ന വീഡിയോ കാണാം


നടുറോഡില്‍ വെച്ച് പെണ്‍കുട്ടിയെ കുത്തിയ ശേഷം പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിലെ ദുരൂഹതകള്‍ പൂര്‍ണ്ണമായും മാറിയെന്ന് സൂചന. പ്രണയ നൈരാശ്യം തന്നെയാണ് സംഭവത്തിന് പിന്നില്‍. പത്തനംതിട്ട ജില്ലക്കാരിയാണ് ആക്രമണത്തിനിരയായത്. പ്രതി കുമ്ബനാട് കടപ്ര കരാലില്‍ അജിന്‍ റെജി മാത്യു(18) വിനെ സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു. യുവതിയുടെ നില ഇപ്പോഴും അതീവഗുരുതരമാണ്. 60 ശതമാനം പൊള്ളലേറ്റ യുവതി അതീവഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ചൊവ്വാഴ്ച രാവിലെ 9.10ന് തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ചിലങ്ക ജങ്ഷനു സമീപത്താണ് സംഭവം. പെണ്‍കുട്ടിക്ക് ഏറ്റ കുത്ത് സാരമുള്ളതല്ലെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. തല മുതല്‍ താഴോട്ട് പകുതിഭാഗം സാരമായി പൊള്ളിയ നിലയിലാണ്.വീഡിയോ കാണാം