പൊതുവേദിയില്‍ ആരാധകര്‍ക്ക് വേണ്ടി ഡയലോഗ് പറഞ്ഞ് ഫഹദ് ഫാസിൽ; കയ്യടിച്ച് സോഷ്യൽ മീഡിയ; വീഡിയോ കാണാം

കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫഹദ്, നസ്രിയ, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹദിന്റെ ഷമ്മി എന്ന കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സിനിമ കണ്ട് പുറത്തിറങ്ങുമ്പോള്‍ കരണത്തിട്ട് ഒന്നു പൊട്ടിക്കാന്‍ തോന്നുന്ന കഥാപാത്രമാണ് ഫഹദിന്റേത്. ആണധികാരത്തിന്റെ എല്ലാ ഭാവങ്ങളും ഉള്‍ക്കൊള്ളുന്ന കഥാപാത്രമാണ് ഷമ്മി. കഴിഞ്ഞ ദിവസം കൊച്ചിയില്‍ സ്വകാര്യചടങ്ങില്‍ ഫഹദ് ഫാസില്‍ എത്തിയിരുന്നു. പരിപാടി ഉദ്ഘാടനം ചെയ്തതിന് ശേഷം കുമ്പളങ്ങി നൈറ്റ്‌സിലെ തന്റെ പ്രശ്‌സത ഡയലോഗ് ഫഹദ് ഏറ്റുപറഞ്ഞു. ആവേശത്തോടെയായിരുന്നു ഫഹദിന്റെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തത്. വീഡിയോ കാണാം