HomeNewsVideo-Newsമനുഷ്യപ്പൂച്ച ഇറങ്ങി; പ്രചരിക്കുന്ന ഈ വീഡിയോയുടെ സത്യമെന്ത് ? വീഡിയോ കാണാം

മനുഷ്യപ്പൂച്ച ഇറങ്ങി; പ്രചരിക്കുന്ന ഈ വീഡിയോയുടെ സത്യമെന്ത് ? വീഡിയോ കാണാം

പൂച്ചയുടെ ശരീരവും പല്ലുകളും മനുഷ്യന്റെ തലയുമുള്ള ഒരു വിചിത്ര ജീവി ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്. മലേഷ്യയിലെ അതിര്‍ത്തി പ്രദേശമായ പഹാങ്കില്‍ കണ്ടെത്തിയ ജീവി എന്നു പറഞ്ഞായിരുന്നു ഇവന്‍ വൈറലായത്. ഇതിന്റെ വീഡിയോയും ഇതിന് പിന്നാലെ പുറത്ത് എത്തിയിരുന്നു. നാലു കാലിലാണ് നില്‍പ്. വലുപ്പം ഏകദേശം ഒരു മുയലിനോളം വരും. തവളകളുടേതുപോലെ മുറുകെപിടിക്കാന്‍ സഹായിക്കുന്ന വിരലുകള്‍. തലയില്‍ കുറച്ച് നേര്‍ത്ത മുടിയിഴകളുണ്ട്. മനുഷ്യന്റേതുപോലെ മുഖം. രണ്ടു കൂര്‍ത്ത കോമ്പല്ലുകള്‍ വായില്‍ നിന്നും പുറത്തേയ്ക്ക് ചാടി നില്‍ക്കുന്നു. അല്‍പം നീണ്ട കഴുത്ത്. ബാക്കി ശരീരഭാഗങ്ങളെല്ലാം പൂച്ചയെപ്പോലെയാണുള്ളത്. എന്നാൽ, സിലിക്കണ്‍ കൊണ്ടു നിര്‍മിച്ച വിചിത്രജന്തുവിന്റെ പാവയാണിതെന്ന പോലീസ് വിശദീകരണം എത്തിയതോടെ ആളുകൾ കുഴങ്ങി. ആ വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments