ഷാജി പാപ്പനോടാ കളി ! തീപിടിച്ച വൈക്കോൽ ലോറി കൂളായി ഓടിച്ചു ദുരന്തം ഒഴിവാക്കി യുവാവ്; വൈറലായ ആ വീഡിയോ കാണാം

324

കോടഞ്ചേരിയില്‍ വൈക്കോല്‍ ലോറിക്ക് തീപിടിച്ചു. തീ ആളിപടര്‍ന്നതോടെ ഡ്രൈവര്‍ ഇറങ്ങിയോടി. തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ നാട്ടുകാരനായ ഷാജി വര്‍ഗീസ് വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പൊലീസിന്റ നിര്‍ദേശപ്രകാരം ലോറി സമീപത്തെ ഗ്രൗണ്ടിലേക്ക് ഓടിച്ച് കയറ്റി. ലോറി ഗ്രൗണ്ടിലൂടെ ഓടിച്ച് തീ പിടിച്ച വൈക്കോല്‍ കെട്ടുകള്‍ താഴെ തള്ളിയിട്ടതോടെയാണ് വന്‍ ദുരന്തം ഒഴിവായി. വീഡിയോ കാണാം