സൗന്ദര്യ മത്സരത്തിനിടെ ചെറിയ പിഴവ്: വേദിയിൽ കൂട്ടയടി നടത്തി സുന്ദരികൾ ! വീഡിയോ

8

മിസിസ് ശ്രീലങ്ക സൗന്ദര്യറാണി പോരിന് ഇടയില്‍ നാടകീയ സംഭവങ്ങള്‍. സൗന്ദര്യ റാണിയായി തെരഞ്ഞെടുക്കപ്പെട്ട പുഷ്പിക ഡിസല്‍വയില്‍ നിന്ന് കിരീടം തിരിച്ചെടുത്ത് റണ്ണേഴ്‌സ് അപ്പായ യുവതിക്ക് നല്‍കി. പുരസ്‌കാര വേദിയില്‍ വെച്ച്‌ പുഷ്പിക ഡിസല്‍വയുടെ തലയില്‍ നിന്ന് കിരീടം ഊരിയെടുക്കുകയായിരുന്നു 2019ലെ വിജയിയായ കരോലിന്‍. മത്സരാര്‍ഥികള്‍ വിവാഹിതരും, ദാമ്ബത്യബന്ധം വേര്‍പെടുത്താത്തവരും ആവണം എന്ന ചട്ടം ചൂണ്ടിക്കാണിച്ചാണ് കരോലിന്‍ ഇടപെട്ടത്. പിന്നീട് വേദിയിൽ കൂട്ടയടി നടക്കുകയായിരുന്നു. വീഡിയോ കാണാം.