വിചാരണയ്ക്കിടെ ജഡ്ജിയോട് പ്രണയാഭ്യർഥന നടത്തി പ്രതി ! കോടതിയിൽ പിന്നീട് സംഭവിച്ചത്….വീഡിയോ

148

വിചാരണയ്ക്കിടെ വനിത ജഡ്ജിയോടെ പ്രണയാഭ്യര്‍ത്ഥന നടത്തി പ്രതി. യുഎസ്എയിലെ ഫ്‌ലോറിഡയില്‍ നിന്നുമുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്. ഡിമിത്രിയസ് ലെവിസ് എന്നയാളാണ് മോഷണശ്രമം ആരോപിച്ച് അറസ്റ്റ് ചെയ്തത്. വാദങ്ങളെല്ലാം കേട്ട് വിധി പ്രസ്താവിക്കുന്നതിനിടെ തബിതയോട് ലെവിസ് പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ജഡ്ജ്, നിങ്ങള്‍ വളരെയധികം സുന്ദരിയാണ്. എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇതാണ്; ‘ഐ ലവ് യൂ, ഐ ലവ് യൂ.

ബ്രോവാര്‍ജ് കൗണ്ടി കോടതിയിലാണ് വിചാരണയ്ക്കായി എത്തിച്ചത്. തബിത ബ്ലാക്‌മോന്‍ ആയിരുന്നു ജഡ്ജ്. സൂം വഴിയാണ് വിചാരണ നടത്തിയത്. എന്നാൽ അതൊന്നും കേട്ട് ജഡ്ജി കുലുങ്ങിയില്ല. “മുഖസ്തുതി നിങ്ങളെ പലയിടത്തും എത്തിക്കും, പക്ഷേ ഇവിടെ നടപ്പാകില്ല” എന്നു പ്രസ്താവിച്ച ജഡ്ജി പ്രതിക്ക് 5000 ഡോളർ പിഴയിട്ടു.