HomeNewsLatest Newsവേനൽച്ചൂടിൽ നിന്നും രക്ഷപ്പെടാൻ കിടിലൻ വിദ്യ അവതരിപ്പിച്ച് യുവതി; വീഡിയോ നിമിഷങ്ങൾക്കകം വൈറൽ !

വേനൽച്ചൂടിൽ നിന്നും രക്ഷപ്പെടാൻ കിടിലൻ വിദ്യ അവതരിപ്പിച്ച് യുവതി; വീഡിയോ നിമിഷങ്ങൾക്കകം വൈറൽ !

വേനൽച്ചൂടിൽ ആളുകൾ ഉരുകുകയാണ്. എന്നാൽ, വേനൽച്ചൂടിൽ നിന്നും രക്ഷപെടാൻ ഒരു കിടിലൻ ഐഡിയ അവതരിപ്പിച്ചിരിക്കുകയാണ് ഈ യുവതി. സുഭാഷിണി ചന്ദ്രമണി എന്ന ട്വിറ്റർ അക്കൗണ്ട് ഉടമയായ യുവതിയാണ് ട്വിറ്ററിലൂടെ തെളിവ് സഹിതം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു തെർമോമീറ്റർ ഉപയോഗിച്ച് ചൂട് അളക്കുന്ന വീഡിയോയാണ് യുവതി പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യം യാതൊരുവിധ മറയുമില്ലാത്ത ഒരു സ്ഥലത്ത് നിന്ന് ചൂട് അളക്കുന്നു. ആ ഭാഗത്തെ ചൂട് 42 ഡിഗ്രി സെൽഷ്യസ് ആണ്. പിന്നീട് അവിടെ നിന്നും മരങ്ങളുടെ തണലുള്ള ഒരു ഭാഗത്തേക്ക് നീങ്ങുന്നു അവിടുത്തെ ചൂട് പരിശോധിക്കുമ്പോൾ കിട്ടുന്നത് ആകട്ടെ വെറും 27 ഡിഗ്രി സെൽഷ്യസും. ചൂടിനെ മറികടക്കാനുള്ള ലളിതവും എന്നാൽ ഫലപ്രദവുമായ പരിഹാരം കണ്ട് സോഷ്യൽ മീഡിയ ഉപഭോക്താക്കൾ വീഡിയോയ്ക്ക് കൈയടിക്കുകയാണ്. വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments