സ്‌കൂട്ടറില്‍ കറങ്ങി നടന്ന് കുളിക്കുന്ന യൂട്യൂബറുടെയും യുവതിയൂടെയും വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറൽ ! ഒടുവിൽ കുടുങ്ങി

3

സ്‌കൂട്ടറില്‍ കറങ്ങി നടന്ന് കുളിക്കുന്ന യൂട്യൂബറുടെയും യുവതിയൂടെയും വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്. മുംബൈ താനെയില്‍ ഉല്‍ഹാസ്‌നഗര്‍ ട്രാഫിക്ക് സിഗ്നലില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ട്വീറ്ററിലടക്കം വ്യാപകമായി പ്രചരിക്കുന്നത്. ആദര്‍ശ് ശുകഌഎന്ന യൂട്യൂബറാണ് ഇത്തരം ഒരു പ്രവര്‍ത്തി ചെയ്തത്. സ്‌കൂട്ടറില്‍ ബക്കറ്റുമായി സഞ്ചരിക്കുന്ന യുവാവും യുവതിയും സിഗ്നല്‍ കാത്ത് നില്‍ക്കുമ്പോള്‍ ബക്കറ്റില്‍ നിന്നും വെള്ളം കോരി ശരീരത്തിലൊഴിക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. സംഭവത്തിൽ ഇരുവർക്കുമെതിരെ നടപടിക്കൊരുങ്ങുകയാണ് പോലീസ്.

https://www.youtube.com/shorts/0PZUbG8vIqA?feature=share