HomeNewsVideo-Newsഇന്ത്യ-ഇംഗ്ലണ്ട് ഏകദിനത്തിനിടെ ഗാലറിയില്‍ വ്യത്യസ്ത വിവാഹാഭ്യർത്ഥനയുമായി യുവാവ്; യുവതിയുടെ മറുപടി സ്‌ക്രീനിൽ ആഘോഷിച്ച് അധികൃതർ; വീഡിയോ...

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിനത്തിനിടെ ഗാലറിയില്‍ വ്യത്യസ്ത വിവാഹാഭ്യർത്ഥനയുമായി യുവാവ്; യുവതിയുടെ മറുപടി സ്‌ക്രീനിൽ ആഘോഷിച്ച് അധികൃതർ; വീഡിയോ കാണാം

ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിനിടെയാണ് ഗാലറിയെ ഒന്നടങ്കം അമ്പരപ്പിച്ച സംഭവങ്ങള്‍ അരങ്ങേറിയത്. ടോസ് നേടിയ ഇംണ്ടിന്റെ ബാറ്റിങ് പുരോഗമിക്കുന്നതിനിടെയാണ് അടുത്തിരുന്ന തന്റെ പെണ്‍സുഹൃത്തിനോട് മോതിരം നല്‍കി വിവാഹാഭ്യര്‍ത്ഥന നടത്തുന്നത് ക്യാമറയില്‍ കുടുങ്ങിയത്. ക്യാമറയിലെ ദൃശ്യങ്ങള്‍ ഉടന്‍ തന്നെ ഡിആര്‍എസ് സ്‌ക്രീനില്‍ തെളിയുകയും ചെയ്തു. വിവാഹാഭ്യര്‍ത്ഥന യുവാവ് നടത്തുമ്പോള്‍ ‘ഡിസിഷന്‍ പെന്‍ഡിങ്ങ്’ എന്ന് കാണിച്ച് തെളിഞ്ഞു. ലോര്‍ഡ്‌സിലെ ഗാലറിയെ ഒന്നടങ്കം ഒരു നിമിഷം ആകാംക്ഷയില്‍ നിര്‍ത്തിയതിനു പിന്നാലെ യുവതിയുടെ മറുപടി എത്തി. ‘യെസ്’.. അതേ ഏവരും കാത്തിരുന്ന ഉത്തരം തന്നെയായിരുന്നു അത്. വിവാഹാഭ്യര്‍ത്ഥന സ്‌ക്രീനില്‍ നിറഞ്ഞപ്പോള്‍ ചഹല്‍ ഉള്‍പ്പെടെ കൈയടിച്ചാണ് ആശംസകള്‍ അറിയിച്ചത്. വീഡിയോ കാണാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments