മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സ്നേഹം പ്രകടിപ്പിക്കുന്ന വിഡിയോകൾ എന്നും വൈറലാകാറുണ്ട്. അത്തരത്തിൽ, മരത്തിന്റെ മുകളിൽ ഇരിക്കുന്ന തന്റെ അമ്മയുടെ അടുത്തേക്ക് പോകാൻ ശ്രമിയ്ക്കുന്ന കുത്തി തേവാങ്കിനെ സഹായിക്കുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാകുന്നത്. വീഡിയോയിൽ ഒരു കുട്ടി തേവാങ്ക് മരത്തിന്റെ മുകളിൽ ഇരിക്കുന്ന തന്റെ അമ്മയുടെ അടുത്തേക്ക് പോകാൻ ശ്രമിക്കുന്നതും പരാജയപ്പെടുന്നതും കാണുന്ന യുവാവ് കുഞ്ഞിനെ എടുത്തുയർത്തി ‘അമ്മത്തേവാങ്കിന്റെ കയ്യിലേക്ക് കൊടുക്കുന്നത് വിഡിയോയിൽ കാണാം. കുട്ടി അടുത്തെത്തിയതോടെ അമ്മ കുട്ടിയെ കെട്ടിപ്പിടിക്കുന്നതും കുട്ടി അമ്മയെ തിരികെ കെട്ടിപ്പിടിക്കുന്നതും ഒക്കെ കാണാം. അമ്മ നന്ദിസൂചകമായി തന്നെ സഹായിച്ച മനുഷ്യനെ നോക്കുന്നുണ്ട്. പിന്നീട്, കുറച്ച് നേരം കഴിഞ്ഞ ശേഷം ഇയാൾ അമ്മയോടും കുഞ്ഞിനോടും ഗുഡ്ബൈ പറഞ്ഞ് അവിടെ നിന്നും മാറുന്നു. വീഡിയോ കാണാം.
She thanked him ❤️ pic.twitter.com/uyfDPdWoIw
— The World Of Funny (@TheWorldOfFunny) March 21, 2023