HomeNewsLatest Newsകൊയ്ത്ത് യന്ത്രത്തിൽ കടിച്ച് അപ്രതീക്ഷിതമായി ഉയർന്നുപൊങ്ങി മുതല; കർഷകൻ രക്ഷപെട്ടത് തലനാരിഴയ്ക്ക് ! ; വീഡിയോ

കൊയ്ത്ത് യന്ത്രത്തിൽ കടിച്ച് അപ്രതീക്ഷിതമായി ഉയർന്നുപൊങ്ങി മുതല; കർഷകൻ രക്ഷപെട്ടത് തലനാരിഴയ്ക്ക് ! ; വീഡിയോ

മുതലയുടെ ആക്രമണത്തില്‍ നിന്ന് ഒരു കര്‍ഷകന്‍ രക്ഷപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. തന്റെ കൃഷിയിടത്തില്‍ ജോലി ചെയ്യുകയായിരുന്ന കര്‍ഷകന് നേരെയാണ് മുതല പാഞ്ഞടുത്തത്. വെള്ളം കെട്ടിക്കിടക്കുന്ന കൃഷിയിടത്തില്‍ തന്റെ കൊയ്ത്ത് യന്ത്രം ഉപയോഗിച്ച്‌ ജോലി ചെയ്യുകയായിരുന്നു കര്‍ഷകന്‍. അതിനിടെ വെള്ളത്തില്‍ കിടന്നിരുന്ന മുതല സമീപത്തുകൂടി അദ്ദേഹം യന്ത്രം ഓടിച്ചുനീങ്ങി. പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ മുതല യന്ത്രത്തിന്റെ മൂര്‍ച്ചയേറിയ ബ്ലേഡുകളില്‍ സ്വന്തം പല്ലുകള്‍ കൊണ്ട് കടിക്കുകയായിരുന്നു. മുതലയെ കണ്ട പരിഭ്രാന്തിയില്‍ യന്ത്രം നിര്‍ത്തിയ കര്‍ഷകന്‍ അത് പിന്നോട്ട് ഓടിച്ചുനീക്കി. എന്നാല്‍ അപ്പോഴും യന്ത്ര ബ്ലേഡില്‍ നിന്നും കടിവിടാതിരുന്ന മുതല, വാഹനം പിന്നോട്ടെടുത്തതോടെ വായുവിലേക്ക് ഉയര്‍ന്നുപൊങ്ങുന്നതും കാണാം. അതിനെ താഴെയിറക്കാനായി അദ്ദേഹം വാഹനം മുന്നോട്ടെടുത്തു. ശരീരം വീണ്ടും വെള്ളത്തില്‍ മുട്ടിയ തക്കത്തിന് മുതല പിടിവിടുകയായിരുന്നു. വീഡിയോ കാണാം.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments