HomeNewsLatest Newsമെക്സിക്കൊയിൽ പെട്രീഷ്യ വീശിത്തുടങ്ങി; വീഡിയോ കാണാം

മെക്സിക്കൊയിൽ പെട്രീഷ്യ വീശിത്തുടങ്ങി; വീഡിയോ കാണാം

 

വാഷിങ്ടൺ ∙ മെക്സിക്കൻ തീരത്ത് അതി ശക്തമായ ചുഴലിക്കാറ്റ് വീശിത്തുടങ്ങി. പെട്രീഷ്യ എന്ന് പേരിട്ടിരിക്കുന്ന കാറ്റ് വൻ നാശം വിതയ്ക്കാൻ ശക്തിയുള്ളതാണ്. മൂന്നു സംസ്ഥാനങ്ങളിൽ സർക്കാർ അടിയന്തരാവസ്ഥ  പ്രഖ്യാപിച്ചു. മണിക്കൂറിൽ 300 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് കരയിലേക്കടുക്കുന്നത്. തീരത്ത് കനത്ത മഴയും തുടരു കയാണ്.

2013 ൽ 6300 പേരുടെ മരണത്തിനിടായക്കിയ ഹയാൻ ചുഴലിക്കാറ്റിനോടാണ് പട്രീഷയേയും താരതമ്യപ്പെടുത്തുന്നത്.

ചുഴലിക്കാറ്റിന്റെ പാതയിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു.  വിമാനത്താവളങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഹോട്ടലുകളിൽ നിന്നും മറ്റും ഏതാണ്ട് 15000 പേരെ മാറ്റി താമസിപ്പിച്ചതായി പൊലീസ് അറിയിച്ചു. വടക്കൻ പെസഫിക്കിൽ സമീപകാലത്ത് രൂപപ്പെട്ട ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് പെട്രീഷ.

മെക്സിക്കോ കടന്ന് അമേരിക്കയുടെ ടെക്സാസ് സംസ്ഥാനത്തും പട്രീ·ഷ നാശം വിതക്കുമെന്നാണ് സൂചന. അപകടങ്ങൾ എവിടെയും റിപ്പോർട്ടു ചെയ്തിട്ടില്ല. മെക്സികോയുടെ പശ്ചിമ ഭാഗത്തേക്കും ഇന്ന് കാറ്റെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.

https://youtu.be/sVM5wUxVtYk

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments