ലോകം ചുറ്റിക്കറങ്ങാന്‍ പണം കണ്ടെത്താന്‍ വേണ്ടി ദമ്പതികൾ കുഞ്ഞിനോട് ചെയ്ത ക്രൂരത; ഒടുവിൽ അറസ്റ്റിൽ: വീഡിയോ കാണാം

20

തെരുവ് പ്രകടനത്തിനിടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെ അപടകമുണ്ടാകും വിധം എറിഞ്ഞുപിടിച്ച് അഭ്യാസ പ്രകടനം നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍. റഷ്യന്‍ ദമ്ബതികളായ 28കാരന്‍ ഭസ്‌ക്കറിനെയും ഇയാളുടെ ഭാര്യയെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലേഷ്യയിലെ കോലാലംപൂരില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.

തെരുവ് പ്രകടനം നടത്തി ലോകം ചുറ്റിക്കറങ്ങാന്‍ പണം കണ്ടെത്തുകയായിരുന്നു ദമ്പതികളുടെ ലക്ഷ്യം. ഇരുവരും ശേഖരിച്ച പണം പൊലീസ് പിടിച്ചെടുത്തു. മസ്ലാന്‍ ലാസിം എന്ന് പേരുള്ള ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെയാണ് എടുത്തെറിഞ്ഞ് അഭ്യാസ പ്രകടനം നടത്തിയത്. സംഭവത്തിന്റെ 90 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.വീഡിയോ കാണാം