പിന്നണി ഗായികയുടെ ഗാനമേളയ്ക്കിടെ സ്‌റ്റേജില്‍ കയറി യുവാവ് കാട്ടിക്കൂട്ടിയത്…ഗായിക ഒടുവിൽ ഓടി രക്ഷപെട്ടു: വീഡിയോ കാണാം

ക്ഷേത്രത്തില്‍ ഉത്സവാഘോഷ ചടങ്ങിനിടെ നടത്തിയ ഗാനമേള സംഘര്‍ഷത്തില്‍ കലാശിച്ചു. പത്താം ഉത്സവത്തോട് അനുബന്ധിച്ചാണ് ഗാനമേളയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്.റിമിടോമിയുടെ സംഘം നയിച്ച ഗാനമേളയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. അതേസമയം സംഘര്‍ഷ സ്ഥലത്തുനിന്നും ഗായിക റിമിടോമി ഓടി രക്ഷപ്പെട്ടു.

‘ചേമന്തിച്ചേലും കൊണ്ടേ’ എന്ന ഗാനം ആലപിക്കുന്നതിനിടെ ഒരു യുവാവ് കാണികള്‍ക്കിടയിലൂടെ സ്റ്റേജില്‍ കയറിവന്ന് ഗായകനൊപ്പം നൃത്തം ചെയ്തു. ഇടയ്ക്ക് ഗായകന്റെ ചെവിയില്‍ യുവാവ് എന്തോ പറയുകയും ചെയ്തു. തുടര്‍ന്ന് യുവാവിനെ സ്റ്റേജില്‍ നിന്ന് സംഘാടകര്‍ ഇറക്കിവിടുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പിന്നാലെ പൊലീസ് എത്തി ലാത്തിചാര്‍ജ് നടത്തി. ആവശ്യത്തിലധികം സ്‌റ്റേജില്‍ കേറ്റിയല്ലോ ചേട്ടാ എന്ന് ഗായകന്‍ മൈക്കിലൂടെ വിളിച്ചുപറയുന്നുണ്ട്. ‘ചെക്കന്‍ അധികപ്പറ്റാണ് കാണിക്കുന്നതെന്നും, ഈ വഴക്കുണ്ടാക്കേണ്ട വല്ല ആവശ്യവുമുണ്ടോ എന്ന് കാണികളില്‍ ചിലര്‍ ചോദിക്കുകയും ചെയ്യുന്നുണ്ട്.

യുവാവിനൊപ്പമുള്ള സംഘവും നാട്ടുകാരും രണ്ട് ചേരിതിരിഞ്ഞാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഗാനമേള സംഘത്തിന്റെ വാദ്യോപകരണങ്ങള്‍ക്ക് നാശംസംഭവിക്കുകയും ചെയ്തിട്ടുണ്ട്.