ബീജിംഗ്: പൊലീസ് സ്റ്റേഷനില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ മോഷ്ടിച്ച യുവതി സിസി ടിവിയിൽ കുടുങ്ങി. പിടികൂടി. ചൈനയിലെ ഹുയാങ് പ്രവിശ്യയിലാണ് സംഭവം. വീട്ടുനമ്പര്‍ രജിസ്റ്റര്‍ ചെയ്യാനെത്തിയ യുവതിയാണ് പൊലീസ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചത്. മോഷ്ടിച്ച ഫോണുമായി ഇവര്‍ പുറത്തേക്ക് പോവുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യുവതി ഫോണ്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പൊലീസുകാര്‍ ശ്രദ്ധിച്ചത്. പിന്നീട് ഇവരുടെ വീട്ടിലെത്തി ചോദ്യം ചെയ്തെങ്കിലും ആദ്യം കുറ്റം സമ്മതിക്കാന്‍ ഇവര്‍ തയ്യാറായില്ല. ഒടുവിൽ സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചപ്പോൾ യുവതിക്ക് മറുപടി ഇല്ലാതായി. വേറെ വഴിയില്ലാതെ ഫോണ്‍ മോഷ്ടിച്ചെന്ന് സമ്മതിക്കുകയും ക്ഷമ പറഞ്ഞു തിരികെ നല്‍കുകയും ചെയ്തു.
പൊലീസ് സ്റ്റേഷനില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ മോഷ്ടിച്ച യുവതി സിസി ടിവിയിൽ കുടുങ്ങി- വീഡിയോ
RELATED ARTICLES