HomeNewsLatest Newsചൈനയ്‌ക്ക് ഭീഷണിയായി കൊറോണയുടെ XBB വകഭേദം; പുതിയ തരംഗം ജൂണിലെന്ന് മുന്നറിയിപ്പ്; ജാഗ്രത

ചൈനയ്‌ക്ക് ഭീഷണിയായി കൊറോണയുടെ XBB വകഭേദം; പുതിയ തരംഗം ജൂണിലെന്ന് മുന്നറിയിപ്പ്; ജാഗ്രത

ചൈനയില്‍ കൊറോണ വൈറസ് വീണ്ടും വലിയ തോതില്‍ വ്യാപിക്കാൻ പോകുന്നുവെന്ന് മുന്നറിയിപ്പ്. മുതിര്‍ന്ന ആരോഗ്യ ഉപദേഷ്ടാവിനെ ഉദ്ധരിച്ച്‌ ബ്ലൂംബെര്‍ഗ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ മഹാമാരിയുടെ പുതിയ തരംഗം ജൂണ്‍ അവസാനത്തോടെ സൃഷ്ടിക്കപ്പെടുമെന്നാണ് സൂചന. ഇത് രാജ്യത്തെ പിടിച്ചുലയ്‌ക്കുമെന്നും പ്രതിവാരം 65 ദശലക്ഷം കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്‌തേക്കാവുന്ന സ്ഥിതി സംജാതമാകുമെന്നുമാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ചൈനയില്‍ ഒമിക്രോണ്‍ വകഭേദമായ എക്‌സ്ബിബി മൂലം നിരവധി പേര്‍ രോഗബാധിതരായിരുന്നു. ഇതുമൂലം മെയ് അവസാനത്തോടെ രാജ്യത്ത് 40 ദശലക്ഷം കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്‌തേക്കുമെന്നാണ് വിലയിരുത്തല്‍. ജൂണ്‍ അവസാനമാകുമ്ബോഴേക്കും ഇത് 65 ദശലക്ഷം എന്ന നിലയിലെത്തുമെന്നുമാണ് മുന്നറിയിപ്പ്. സീറോ-കൊവിഡ് നയം ഏര്‍പ്പെടുത്തിയ ചൈന 2022 ഡിസംബറില്‍ അത് റദ്ദാക്കിയതിന് ശേഷം രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്ന ഏറ്റവും വലിയ വൈറസ് വ്യാപനമാകുമിതെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments