HomeWorld NewsUSAകൊറോണ വൈറസ് വ്യാജമെന്ന് വാദിച്ച് മാസ്ക് ധരിക്കാത്ത യു.എസ് സെനറ്റർക്ക് കോവിഡ് സ്‌ഥിരീകരിച്ചു, പിന്നാലെ ന്യൂമോണിയയും;...

കൊറോണ വൈറസ് വ്യാജമെന്ന് വാദിച്ച് മാസ്ക് ധരിക്കാത്ത യു.എസ് സെനറ്റർക്ക് കോവിഡ് സ്‌ഥിരീകരിച്ചു, പിന്നാലെ ന്യൂമോണിയയും; ഒടുവിൽ അനുകൂല പോസ്റ്റ്

ലോകത്ത് കൊറോണ വൈറസ് എന്ന ഒന്നില്ലെന്നും ഇത് വ്യാജമാണെന്നും വാദിച്ച് മാസ്ക് ധരിക്കാൻ വിസമ്മതിച്ച യു എസ് റിപ്പബ്ലിക്കന്‍ സെനറ്റര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം ചേര്‍ന്ന് മാസ്‌ക് വിരുദ്ധ പ്രസ്താവനകളും ക്യംപയിനുകളും നടത്തിയവരില്‍ മുന്‍പന്തിയിലായിരുന്ന ജാസണ്‍ റാപ്പര്‍ട്ട് എന്ന സെനറ്റര്‍ക്കാണ് കൊവിഡ് ബാധിച്ചത്. കൊവിഡ് വ്യാപിക്കുന്നുവെന്നത് വ്യാജമാണെന്നും ലിബറലുകള്‍ പേടി പരത്തുകയാണെന്നും കഴിഞ്ഞ മൂന്നുമാസക്കാലമായി ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ നിരന്തരം പോസ്റ്റിട്ടിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വ്യാജമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോള്‍ കൊവിഡിനൊപ്പം ന്യൂമോണിയ രോഗം കൂടി ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സയിലാണ് റാപ്പര്‍ട്ട്. പിന്നാലെ മാസ്‌കിനെ അനുകൂലിച്ച്‌ പോസ്റ്റിടുകയും ചെയ്തു. ഈയിടെ മാസ്‌ക് ധരിക്കാതെ വിവിധ പരിപാടികളില്‍ അദ്ദേഹം സംബന്ധിച്ചിരുന്നു. ഇവിടെ നിന്നാണ് കൊവിഡ് ബാധയുണ്ടായതെന്ന് സംശയിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments