HomeNewsShortമൃഗങ്ങളിലേക്കും കൊവിഡ് വ്യാപിക്കുന്നതായി റിപ്പോർട്ട്‌: ന്യൂയോർക്കിൽ കടുവയ്ക്ക് രോഗം സ്ഥിരീകരിച്ചു

മൃഗങ്ങളിലേക്കും കൊവിഡ് വ്യാപിക്കുന്നതായി റിപ്പോർട്ട്‌: ന്യൂയോർക്കിൽ കടുവയ്ക്ക് രോഗം സ്ഥിരീകരിച്ചു

മനുഷ്യർക്കു പുറമെ മൃഗങ്ങളിലേക്കും കൊവിഡ് വ്യാപിക്കുന്നതായി റിപ്പോർട്ട്‌. ന്യൂയോർക്കിലെ ബ്രോൺക്സ് മൃഗശാലയിലെ നാലുവയസ് പ്രായമായ കടുവയിൽ കൊവിഡ് 19 സ്ഥിരീകരിച്ചു. നദിയ എന്ന മലയൻ കടുവയ്ക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്തത്. മാർച്ച് 27നാണ് നദിയ രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയത്. അയോവയിലെ നാഷണൽ വെറ്ററിനറി സർവീസസ് ലബോറട്ടറിയിലാണ് നദിയയുടെ സ്രവ പരിശോധന നടത്തിയത്.

മാർച്ച് 27നാണ് നദിയ രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയത്. അയോവയിലെ നാഷണൽ വെറ്ററിനറി സർവീസസ് ലബോറട്ടറിയിലാണ് നദിയയുടെ സ്രവ പരിശോധന നടത്തിയത്. 

കടുവയ്ക്ക് പുറമേ മൂന്ന് ആഫ്രിക്കൻ സിംഹങ്ങളും രോഗലക്ഷണങ്ങൾ പ്രകടമാക്കി തുടങ്ങിയിട്ടുണ്ട്. ഇവയുടെ പരിശോധനാഫലം പുറത്തുവന്നിട്ടില്ല.

ഭക്ഷണം കഴിക്കുന്നതിൽ കുറവുണ്ടെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും രോഗം ബാധിച്ച മൃഗങ്ങൾ പ്രകടമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ഇവയെ കർശന നിരീക്ഷണത്തിൽ വച്ചിരിക്കുകയാണ് എന്നും വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ അറിവാകുമെന്നും മൃഗശാല അധികൃതർ അറിയിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments