മൂന്നുവയസുകാരിയുടെ കൊലപാതകം: അമേരിക്കൻ മലയാളിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് അമേരിക്കൻ കോടതി

166

ഷെറിന്‍ മാത്യൂസിന്‍റെ കൊലപാതകത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിന് ജീവപരന്ത്യം തടവ് ശിക്ഷ വിധിച്ച് അമേരിക്കന്‍ കോടതി. മലയാളി ദമ്പതികളായി വെസ്ലിയും സിനിയും ബിഹാറില്‍ നിന്നും ദത്തെടുത്ത ഷെറിന്‍ മാത്യൂസ് 2017 ഒക്ടോബര്‍ 7നാണ് കൊല്ലപ്പെട്ടത്. വീട്ടീല്‍ നിന്നും കാണാതായ കുട്ടിയെ പീന്നീട് ഒരു കീലോമീറ്റര്‍ അകലേയുള്ള കലുങ്കിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പാൽ കുടിക്കാത്തതിന് വീടിന് വെളിയിൽ നിർത്തിയ കുഞ്ഞിനെ കാണാതായെന്നായിരുന്നു പിതാവ് വെസ്ലി മാത്യൂസിന്റെ മൊഴി. കുഞ്ഞിനെ കാണാതായി ദിവസങ്ങൾക്ക് ശേഷം വീടിനടുത്തുള്ള കലുങ്കിനടിയില്‍ നിന്ന് മൃതദേഹം കണ്ടെത്തി. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മനസിലാക്കിയ പോലീസ് വെസ്ലി മാത്യൂസിനെ അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മകളെ കൊലപ്പെടുത്തിയതാണെന്ന് വെസ്ലി സമ്മതിക്കുകയായിരുന്നു. നിർബന്ധിപ്പിച്ച് പാലു കുടിപ്പിക്കുന്നതിനിടെ കുട്ടിക്ക് ശ്വാസ തടസമുണ്ടായെന്നും, പിന്നീട് മരിച്ചെന്ന് കരുതി മൃതദേഹം കലുങ്കിൽ ഉപേക്ഷിച്ചെന്നുമായിരുന്നു വെസ്ലിയുടെ മൊഴി.