എ​ച്ച്‌1​ബി വീ​സ​ക്കാ​ര്‍​ക്ക് അ​മേ​രി​ക്ക​യി​ല്‍ സ​ര്‍​ക്കാ​ര്‍ ക​രാ​ര്‍ ജോ​ലി​ക​ളി​ല്‍ വി​ല​ക്ക്; ഉ​ത്ത​ര​വി​ല്‍ പ്ര​സി​ഡ​ന്‍റ് ട്രംപ് ഒ​പ്പു​വ​ച്ചു

52

എ​ച്ച്‌1​ബി വീ​സ​ക്കാ​ര്‍​ക്ക് അ​മേ​രി​ക്ക​യി​ല്‍ സ​ര്‍​ക്കാ​ര്‍ ക​രാ​ര്‍, ഉ​പ​ക​രാ​ര്‍ ജോ​ലി​ക​ളി​ല്‍ വി​ല​ക്കേർപ്പെടുത്തി യുഎസ്. വി​ദേ​ശീ​യ​രെ സ​ര്‍​ക്കാ​രി​ന്‍റെ ക​രാ​ര്‍, ഉ​പ​ക​രാ​ര്‍ ജോ​ലി​ക​ളി​ല്‍ നി​യ​മി​ക്കു​ന്ന​തി​നെ വി​ല​ക്കു​ന്ന ഉ​ത്ത​ര​വി​ല്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ഒ​പ്പു​വ​ച്ചു. ഈ ​അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി അ​മേ​രി​ക്ക​ക്കാ​ര്‍​ക്ക് ന​ല്‍​ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്. എ​ച്ച്‌1​ബി, എ​ച്ച്‌2​ബി ഉ​ള്‍​പ്പെ​ടെ താ​ല്‍​ക്കാ​ലി​ക തൊ​ഴി​ല്‍ വീ​സ​ക​ള്‍ ന​ല്‍​കു​ന്ന​ത് ജൂ​ണ്‍ 23 മു​ത​ല്‍ നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.