യജമാനനൊപ്പം ഇനി എമ്മയ്ക്കും അന്ത്യവിശ്രമം; യജമാനന്റെ വിചിത്രമായ ആഗ്രഹം നിറവേറിയപ്പോൾ നായ്ക്കുട്ടിക്ക് നഷ്ടപ്പെട്ടത് സ്വന്തം ജീവൻ !!

102

വിര്‍ജീനിയയിലെ ചെസ്റ്റര്‍ ഫീല്‍ഡിലാണ് വിചിത്രമായ സംഭവം നടന്നത്. ഷിസു ഇനത്തില്‍പെട്ട എമ്മ എന്ന നായയാണ് ദയാവധത്തിന് ഇരയായത്. ഇക്കഴിഞ്ഞ മാര്‍ച്ച്‌ എട്ടിനായിരുന്നു എമ്മയുടെ ഉടമ അനിറ്റ കുളപ് തോംസണ്‍(67) മരണപ്പെട്ടത്. ഇതോടെ നായ തനിച്ചായി. തുടര്‍ന്ന് നായയെ മാര്‍ച്ച്‌ എട്ടു മുതല്‍ ചെസ്റ്റര്‍ ഫീല്‍ഡിലെ ഏനിമല്‍ ഷെല്‍റ്ററില്‍ പാര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ പിന്നീടാണ് ഉടമയ്ക്ക് ഇത്തരം ഒരു വിചിത്രമായ ആഗ്രഹം ഉണ്ടായിരുന്നു എന്ന കാര്യം ഉടമയുടെ വക്കീല്‍ അറിയിച്ചത്. തുടര്‍ന്നായിരുന്നു നായയെ ദയാവധത്തിന് വിധേയയാക്കിയത്.

നായയുടെ ദേഹം ദഹിപ്പിച്ച്‌ ഒരു പാത്രത്തിലാക്കി ഉടമയുടെ ശവപേടകത്തിനുള്ളില്‍ വെച്ച്‌ അടക്കം ചെയ്തു. അതേസമയം യാതൊരു അസുഖവും ഇല്ലാത്ത നായയെ കൊല്ലരുതെന്ന് ഏനിമല്‍ ഷെല്‍ട്ടറിലെ ജീവനക്കാര്‍ അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. വിര്‍ജീനിയന്‍ നിയമപ്രകാരം പട്ടികള്‍ സ്വകാര്യ സ്വത്താണ്. അതുകൊണ്ട് തന്നെ അവയുടെ ദയാവധവും നിയമവിധേയമാണ്.