HomeWorld NewsGulfഷാർജയിൽ ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ യുവാവ് കെട്ടിടത്തിൽനിന്നും ചാടി ആത്മഹത്യ ചെയ്തു

ഷാർജയിൽ ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ യുവാവ് കെട്ടിടത്തിൽനിന്നും ചാടി ആത്മഹത്യ ചെയ്തു

ഷാർജയിലെ റെസിഡൻഷ്യൽ ഏരിയയിൽ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ഏഷ്യക്കാരൻ ആത്മഹത്യ ചെയ്തു. ആത്മഹത്യക്കു മുൻപ് ഇയാൾ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു. പട്രോളിംഗും ദേശീയ ആംബുലൻസും ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണശേഷമുള്ള ദേഹപരിശോധനയിൽ ഇയാളുടെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും പോലീസ് കുറിപ്പ് കണ്ടെടുത്തു. അതിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിപ്പോയതായി രേഖപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് പോലീസ് എത്രയും വേഗം ഇയാളുടെ ഫ്‌ളാറ്റിൽ എത്തിയെങ്കിലും അപ്പോളേക്കും അവരും മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് ഷാർജ പോലീസ് ജനറൽ കമാൻഡ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments