HomeNewsLatest Newsപൊതുപരിപാടിക്കിടെ സ്പാനീഷ് പ്രധാനമന്ത്രിയുടെ മുഖത്ത്‌ യുവാവ് ഇടിച്ചു - വീഡിയോ

പൊതുപരിപാടിക്കിടെ സ്പാനീഷ് പ്രധാനമന്ത്രിയുടെ മുഖത്ത്‌ യുവാവ് ഇടിച്ചു – വീഡിയോ

മാഡ്രിഡ്: പൊതുപരിപാടിക്കിടെ സ്പാനീഷ് പ്രധാനമന്ത്രി മരിയാനോ റജോയിയുടെ മുഖത്ത് കൗമാരക്കാരന്‍ ഇടിച്ചു. ഇടിയേറ്റ് മരിയാനോയുടെ കണ്ണട തകര്‍ന്നു. മുഖം ഇടിയേറ്റ് ചുവന്നു തടിച്ചിട്ടുണ്ട്. 17വയസുകാരനാണ് സ്പാനീഷ് പ്രധാനമന്ത്രിയുടെ മുഖത്ത് ഇടിച്ചത്. എന്നാല്‍ ഇയാളുടെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് സംഭവം നടന്നത്. വടക്ക് പഞ്ഞാറന്‍ ഗലീസിയയിലെ പൊണ്‍ടെവെദ്രാ നഗരത്തിലാണ് സംഭവം. സമ്മേളനം നടക്കുന്ന സ്ഥലത്ത് നിന്ന് നടന്നുവരികയായിരുന്ന മരിയാനോ റജോയിയെ കൗമാരക്കാരന്‍ ആക്രമിക്കുകയായിരുന്നു. അക്രമി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. മരിയാനോയുടെ മുഖത്തിന്റെ ഇടത് വശത്താണ് അക്രമി ഇടിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ ഒന്നില്‍ എതിരാളിയായ പെഡ്രോ സാഞ്ചസിനെ അധമന്‍ എന്ന് വിശേഷിപ്പിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് കരുതുന്നത്. മരിയാനോ തനിക്കേറ്റ മര്‍ദ്ദനം വ്യക്തമാക്കുന്ന തരത്തില്‍ സ്വന്തം ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട. താൻ സുരക്ഷിതനാണെന്നും സപ്പോർട്ട് ചെയ്ത എല്ലാവരോടും നന്ദിയുണ്ടെന്നും മരിയാനോ പിന്നീട് ട്വിട്ടരിൽ കുറിച്ചു.

 

 

 

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments