HomeWorld NewsGulfസൗദിയിൽ പൊതു സുരക്ഷാ വിഭാഗത്തിന്റെ പരിഷ്‌കരിച്ച മൊബൈൽ ആപ്പ് എത്തി ! വിശദ വിവരങ്ങൾ അറിയാം

സൗദിയിൽ പൊതു സുരക്ഷാ വിഭാഗത്തിന്റെ പരിഷ്‌കരിച്ച മൊബൈൽ ആപ്പ് എത്തി ! വിശദ വിവരങ്ങൾ അറിയാം

സൗദിയിൽ പൊതു സുരക്ഷാ വിഭാഗത്തിന്റെ പരിഷ്‌കരിച്ച മൊബൈൽ ആപ്പ് പുറത്തിറക്കി. വ്യക്തികളുടെ സുരക്ഷ ഉറപ്പാക്കാനാകും വിധം കൂടുതൽ സേവനങ്ങളുൾപ്പെടുത്തിയാണ് ആപ്പ് പരിഷ്‌കരിച്ചത്. ഇഖാമ നമ്പറും, മൊബൈൽ നമ്പറും നൽകി എളുപ്പത്തിൽ ആപ്പിലേക്ക് ലോഗിൻ ചെയ്യാവുന്നതാണ്.

വ്യക്തികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടിയന്തിര ഘട്ടങ്ങളിൽ അധികൃതരെ അറിയിക്കുന്നതിനായി സ്വദേശികളും വിദേശികളും ഒരുപോലെ ഉപയോഗിച്ച് വരുന്നതാണ് കുല്ലുനാ അംൻ എന്ന മൊബൈൽ ആപ്പ്. മനുഷ്യക്കടത്ത്, ഹരാസ്‌മെന്റ്, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയവ പരിഷ്‌കരിച്ച ആപ്പിലൂടെ റിപ്പോർട്ട് ചെയ്യാം. വ്യക്തികളുടെ സ്വകാര്യ ജീവിതത്തിന് പ്രയാസം സൃഷ്ടിക്കുക, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുക, വ്യക്തികളുടെ ഐഡിന്റിറ്റി ദുരുപയോഗം ചെയ്യുക, അപകീർത്തിപെടുത്തുക, വഞ്ചന, മോശമായ വാക്കുകളുപയോഗിക്കുക, നിർബന്ധിച്ച് തൊഴിലെടുപ്പിക്കുക, സെക്‌സ് വ്യാപാരം, ലൈംഗിക ഉപദ്രവം തുടങ്ങിയ കുറ്റകൃത്യങ്ങളും ആപ്പ് വഴി റിപ്പോർട്ട് ചെയ്യാനാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments