ഐറിഷ് സര്‍ക്കാരിന്റെയും എച്ച് എസ് ഇയുടെയും നിലപാടുകളില്‍ പ്രതിഷേധിച്ച് അയര്‍ലണ്ടില്‍ നഴ്സുമാരുടെ പണിമുടക്ക് വരുന്നു. ഇക്കാര്യത്തില്‍ ജീവനക്കാര്‍ അവരുടെ സംഘടനാ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിച്ചിരിക്കുകയാണ്. ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡൈ്വവ്‌സ് ഓര്‍ഗനൈസേഷന്‍ (ഐ എന്‍ എം ഒ), ഫോര്‍സ, യൂണിറ്റ് എന്നിവയിലെ ഭൂരിപക്ഷം ജീവനക്കാരും പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തു.വൈകാതെ പണിമുടക്കിന് നോട്ടീസ് നല്‍കിയേക്കും.
സംഘടനയിലെ 95.6% അംഗങ്ങളുംപണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തെന്ന് ഐ എന്‍ എം ഒ പറഞ്ഞു.ഈ തീരുമാനം എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പരിഗണിക്കും. ആരോഗ്യമേഖലയിലെ മറ്റ് തൊഴിലാളി സംഘടനകളുമായി ഈ വിഷയത്തില്‍ ബന്ധപ്പെടുമെന്നും ഐ എന്‍ എം ഒ ജനറല്‍ സെക്രട്ടറി ഫില്‍ നി ഷീഗ്ധ പറഞ്ഞു.
സമരത്തിന് മൂന്നാഴ്ച മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് വ്യവസ്ഥ.പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുടന്‍ നേരിടേണ്ടി വരുന്നത് നഴ്സുമാരുടെ പണിമുടക്കായിരിക്കും. റിക്രൂട്ട്‌മെന്റ് നിയന്ത്രണങ്ങളും ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യൂട്ടീവിലെ (എച്ച് എസ് ഇ) തസ്തികകള്‍ ഇല്ലാതാക്കലും സേവനങ്ങളെ വളരെയധികം ആരോഗ്യരംഗത്തെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നും രോഗികളുടെ സുരക്ഷയെ അപകടത്തിലാക്കുന്നുവെന്നും യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നു.