രോഗം പടരുന്നു: പുതിയ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി അറേബ്യ: അറിയാം

26

കൊവിഡ് നിയന്ത്രണം ഇല്ലാതെ പടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി സൗദി അറേബ്യ. അടുത്ത പത്ത് ദിവസത്തേക്ക് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി സൗദി അറേബ്യയിലെ സിനിമാശാലകള്‍, ഇന്‍ഡോര്‍ വിനോദ കേന്ദ്രങ്ങള്‍, സ്വതന്ത്ര ഇന്‍ഡോര്‍ ഗെയിംസ് വേദികള്‍ അല്ലെങ്കില്‍ റെസ്റ്റോറന്റുകളിലോ ഷോപ്പിംഗ് സെന്ററുകളിലോ ഉള്ളവ, ജിമ്മുകള്‍, കായിക കേന്ദ്രങ്ങള്‍ എന്നിവ 10 ദിവസത്തേക്ക് അടയ്ക്കുമെന്ന് ബന്ധപ്പെട്ട മന്ത്രാലയം അറിയിച്ചു.

ഇന്ത്യ അടക്കം 20 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി സൗദി അറേബ്യ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. താല്‍ക്കാലികമായാണ് സൗദി വിദേശ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. യുഇഎ അടക്കമുളള രാജ്യങ്ങള്‍ക്കടക്കം വിലക്കുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിലക്ക് ബാധകമാണ്.