HomeWorld NewsGulfസൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച്‌ പ്രവാസി മലയാളി മരിച്ചു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച്‌ പ്രവാസി മലയാളി മരിച്ചു

കൊവിഡ് ബാധിച്ച്‌ സൗദിയില്‍ പ്രവാസി മലയാളി മരിച്ചു. മലപ്പുറം വേങ്ങര കച്ചേരിപ്പടി സ്വദേശി വലിയാക്കത്തൊടി മുഹമ്മദ് മുസ്തഫ (51) ആണ് മരിച്ചത്. കോവിഡ് ബാധിച്ച്‌ പത്ത് ദിവസമായി ജീസാന്‍ മുഹമ്മദ് ബിന്‍ നാസര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പിതാവ് വലിയാക്കത്തൊടി അലവി, മാതാവ് പാത്തുട്ടി, ഭാര്യ വലിയാക്കത്തൊടി റസീന, മക്കള്‍, മുഹമ്മദ് ശരീഫ്, മുഹമ്മദ് ആദില്‍, മുഹമ്മദ് ശാമില്‍. ജീസാന്‍ മുഹമ്മദ് ബിന്‍ നാസര്‍ ആശുപത്രിയിലുള്ള മൃതദേഹം ജീസാനില്‍ തന്നെ ഖബറടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments