HomeWorld NewsUSAയു.എസ്സിന്റെ പ്രസിഡന്റ്‌ ആയി ജോബൈഡൻ നാളെ അധികാരമേൽക്കുന്നു: ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ഡോണൾഡ് ട്രംപ്

യു.എസ്സിന്റെ പ്രസിഡന്റ്‌ ആയി ജോബൈഡൻ നാളെ അധികാരമേൽക്കുന്നു: ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ഡോണൾഡ് ട്രംപ്

 

യു എസ്സിന്റെ പ്രസിഡന്റ്‌ ആയി ജോബൈഡനും വൈസ്‌ പ്രസിഡന്റായി കമല ഹാരിസും നാളെ അധികാരമേല്‍ക്കുന്നു. അധികാരമേറ്റയുടന്‍ ഡൊണാള്‍ഡ്‌ ട്രംപിന്റെ വിവാദപരമായ പത്തോളം തീരുമാനങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവുകള്‍ അധികാരമേറ്റ ആദ്യ ദിനം തന്നെ പുറപ്പെടുവിക്കുമെന്ന്‌ പുതിയ പ്രസിഡന്റ്‌ ജോ ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ചില മുസ്ലീം രാജ്യങ്ങളില്‍ നിന്ന്‌ അമേരിക്കയിലേക്കുള്ള യാത്ര വിലക്കും നിര്‍ത്തലാക്കും. പാര്‍ലമെന്റ്‌ മന്ദിരമായ യുഎസ്‌ കാപ്പിറ്റോളിന്‌ 25000 നാഷ്‌ണല്‍ ഗാര്‍ഡുകളെ വിന്യസിച്ചു. ഇതിന്‌ പുറമേ നൂറുകണക്കിന്‌ പോലീസുകാരും, മറ്റ്‌ സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്‌. പാര്‍ലമെന്റ്‌ മന്ദിരത്തിന്‌ പുറമേ വൈറ്റ്‌ ഹൗസ്‌, പെന്‍സില്‍വേനിയ അവന്യുവിന്റെ പ്രധാനഭാഗങ്ങളും അടച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments