HomeWorld NewsEuropeപ്രവാസത്തിന്റെ നൊമ്പരമുണർത്തുന്ന കവിതയുമായി അയർലണ്ട് മലയാളി അശ്വതി ! സോഷ്യൽ മീഡിയയിൽ വൈറൽ

പ്രവാസത്തിന്റെ നൊമ്പരമുണർത്തുന്ന കവിതയുമായി അയർലണ്ട് മലയാളി അശ്വതി ! സോഷ്യൽ മീഡിയയിൽ വൈറൽ

പ്രവാസത്തിന്റെ നൊമ്പരമുണർത്തുന്ന കവിതയുമായി അയർലണ്ട് മലയാളി. അയർലണ്ടിൽ താമസിക്കുന്ന മലയാളി അശ്വതി പ്ലാക്കൽ ആണ് കവിത രചിച്ചത്. സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. കവിത വായിക്കാം.

മറ്റൊരുവൾ

ഇടയ്ക്കിടയ്ക്ക് ആരോടും പറയാതെ
അവന്റെ വീട്ടിൽ കയറി ചെല്ലും….
ചിതറിക്കിടക്കുന്ന ഷൂസ് എല്ലാം അടുക്കിവെച്ചു
പതിയെ അകത്തേയ്ക്ക് കയറും
കാലിൽ തട്ടുന്ന കളിപ്പാട്ടങ്ങൾക്കപ്പുറം
തിളങ്ങുന്ന കുഞ്ഞിക്കണ്ണുകളെ
ഉമ്മ കൊണ്ടു മൂടും
എന്റെതല്ലേ എന്റെതല്ലേ എന്ന് ചുമ്മാ വിതുമ്പും
ദാ വരുന്നു വരുന്നുവെന്നു അവന്റെ വിളിക്കു
വെറുതെ മറുപടി നൽകും
പിന്നീട് അടുക്കളയിൽ കയറും
ഇവിടൊന്നും ശരിയല്ലന്ന് വെറുതെ കലമ്പും
അങ്ങിനെയങ്ങിനെ അതവളുടെ വീടാകും
പിന്നീട് സ്വയമൊന്നു വേദനിപ്പിച്ചു നോക്കും
ഇതെല്ലാം സത്യമെന്നു അവന്റെ പുഞ്ചിരി പറയും
ഞാനാണ് ഞാൻ മാത്രമാണെന്ന്
അവന്റെ നെഞ്ചിലെ
ഓരോ മുടിയിഴകളോടും പറയും
അപ്പോഴാവും ഫോൺ മണിയടിക്കുക
അതവൻ തന്നെയാവും
കൈക്കുമ്പിളിൽ നിന്ന് എന്നാണ് അവൻ ഇറങ്ങിപോയത്
എന്നാണ് തനിക്കു തന്നെ നഷ്ടപെട്ടത്
ചിന്തിച്ചിരിക്കുമ്പോൾ ആരോ ചെവിയിൽ പറയും
മറ്റൊരുവളാണ് നീ
സ്വപ്നങ്ങളിൽ മാത്രം റാണിയാകുന്നവൾ
രാജ്യം നഷ്ടപ്പെട്ടവൾ…..

അശ്വതി പ്ലാക്കൽ
അയർലണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments