ഇറാനിൽ മൊബൈൽ ഇൻറർനെറ്റ് സംവിധാനങ്ങൾക്ക് നിരോധനം: കാരണം ഇതാണ് !

83

ഇറാനിൽ മൊബൈൽ ഇൻറർനെറ്റ് സംവിധാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ഇറാനിലെ പല പ്രവിശ്യകളിലും ഇൻറർനെറ്റ് നിരോധിച്ചതിന് പിന്നാലെ ടെഹ്രാനിൽ സുരക്ഷ ശക്തമാക്കി.
അഞ്ചോളം പ്രവിശ്യകളിലാണ് ഇൻറർനെറ്റ് നിരോധിച്ചതെന്ന് ‘ദി ഇൻഡിപെൻറൻറ് ഷർഗ്’ റിപ്പോർട്ട് ചെയ്തു. എന്നാൽ ചില ഇറാൻ വൈബ്സൈറ്റുകളും ആപ്ലിക്കേഷനുകളും ഉപയോഗിക്കാൻ ഇവർക്ക് സാധിക്കുമെന്നാണ് ഐഎൽഎൻഎ അറിയിച്ചത്.

പെട്രോൾ വില വർധനവിനെതിരായ പ്രതിഷേധങ്ങൾ സർക്കാർ അടിച്ചമർത്തിയിരുന്നു. ഇതിൽ കൊല്ലപ്പെട്ട പ്രതിഷേധക്കാർക്കായി വിലാപയാത്ര വ്യാഴാഴ്ച ആരംഭിക്കാനിരിക്കെയാണ് ഇൻറർനെറ്റ് സംവിധാനങ്ങൾക്ക് വീണ്ടും നിരോധനം ഏർപ്പെടുത്തിയതെന്ന് ‘ഇറാനിയൻ ലേബർ ന്യൂസ് ഏജൻസി’ റിപ്പോർട്ട് ചെയ്തു.