വാഹനം ഓടിക്കുന്നവര്‍ക്കായി സോഷ്യല്‍ മീഡിയയിലൂടെ അബുദാബി പോലീസ് നൽകുന്ന ഈ മുന്നറിയിപ്പുകൾ പ്രവാസികൾ അറിഞ്ഞിരിക്കണം

16

വാഹനം ഓടിക്കുന്നവര്‍ക്കായി സോഷ്യല്‍ മീഡിയയിലൂടെ മുന്നറിയിപ്പ് നല്‍കി അബുദാബി പോലീസ്. ശൈത്യകാലമായതിനാല്‍ പ്രത്യേകിച്ച് അതിരാവിലെ വാഹനമോടിക്കേണ്ടി വരുന്നവര്‍ക്കാണ് പോലീസ് സന്ദേശം നല്‍കിയിരിക്കുന്നത്. മൂടല്‍ മഞ്ഞ് ഈ സമയം ശക്തമായതിനാല്‍ ഒരിക്കലും മുന്നേ പോകുന്ന വാഹനങ്ങളെ ശരിയായി കാണാന്‍ സാധിക്കാത്ത സാഹചര്യമുളളതിനാല്‍ ഒരിക്കലും മുന്നേ പോകുന്ന വാഹനത്തെ മറികടക്കരുത് എന്ന നിര്‍ദ്ദേശമാണ് പോലീസ് സോഷ്യല്‍ മീഡിയയിലൂടെ നല്‍കിയിരിക്കുന്നത്.

വാഹന മോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഉപയോഗിക്കുന്ന പക്ഷം കുറ!ഞ്ഞത് 800 ദിര്‍ഹമെങ്കിലും പിഴ ഒടുക്കേണ്ടിവരും. ഓവര്‍ടേക്കിങ്ങ് ചെയ്ത് നിയമം ലംഘിക്കുന്നവര്‍ക്ക് 500 ദിര്‍ഹം വരെ പിഴ ലഭിക്കാം. മാത്രമല്ല നിലവിലെ സാഹചര്യത്തില്‍ ഒരിക്കലും ഹൈ ബീം ലൈറ്റുകള്‍ ഉപയോഗിക്കരുതെന്നും പോലീസ് വാഹന ഉപയോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡ്രൈവിങ്ങി നിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് എന്ന നിര്‍ദ്ദേശവും പോസ്റ്റിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.