HomeUncategorizedഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് കുവൈത്തില്‍ വന്‍ അവസരം ഒരുങ്ങുന്നു; വിശദവിവരങ്ങൾ അറിയാം

ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് കുവൈത്തില്‍ വന്‍ അവസരം ഒരുങ്ങുന്നു; വിശദവിവരങ്ങൾ അറിയാം

ഇന്ത്യയിലെ നഴ്‌സുമാര്‍ക്ക് കുവൈത്തില്‍ വന്‍ അവസരം. കുവൈത്ത് ആരോഗ്യമന്ത്രാലയം 500 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന്റെ സാധ്യത തേടി കേരളത്തിലെ സര്‍ക്കാര്‍ ഏജന്‍സി നോര്‍ക്കയെ സമീപിച്ചു. എത്ര സമയത്തിനുള്ളില്‍ റിക്രൂട്‌മെന്റ് സാധ്യമാകുമെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം അന്വേഷിച്ചിട്ടുണ്ട്. ഇതിന് ഒരു മാസത്തെ സമയമാണ് നോര്‍ക്ക ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും നഴ്‌സുമാരെ നേരിട്ട് റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ച് കഴിഞ്ഞ മാസം 11 ന് നോര്‍ക്ക പ്രതിനിധി കുവൈത്ത് ആരോഗ്യമന്ത്രാലയം അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.

ഇന്ത്യന്‍ സ്ഥാനപതി കുവൈത്ത് ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലും ഇതിന്റെ സാധ്യതകള്‍ കുവൈത്ത് ആരാഞ്ഞിരുന്നു. നേരെത്ത വിദേശ നഴ്‌സുമാരെ റിക്രൂട്ട് ചെ യ്യ ന്നതിന് കുവൈത്ത് സ്വകാര്യ ഏജന്‍സികളെ ചുമതലപ്പെടുത്തുന്ന സമ്പ്രദായമാണ് ഉണ്ടായിരുന്നത്. ലക്ഷങ്ങളായിരുന്നു ഇത്തരം ഏജന്‍സികള്‍ റിക്രൂട്ടിംഗിന് വേണ്ടി ഈടാക്കിയിരുന്നത്. 20,000 രൂപ സര്‍വീസ് ചാര്‍ജ് മാത്രമാണ് അതേസമയം നോര്‍ക്ക ഈടാക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments