ഉംറ തീര്‍ത്ഥാടനത്തിന് ഒക്ടോബര്‍ നാലുമുതല്‍ തുടക്കം; ആദ്യഘട്ടത്തിൽ സൗദിയിലുള്ളവര്‍ക്ക് മാത്രം അനുമതി നൽകും

30

ഉംറ തീര്‍ത്ഥാടനത്തിന് ഒക്ടോബര്‍ നാലുമുതല്‍ തുടക്കമാകും. ആദ്യഘട്ടത്തില്‍ സൗദിയിലുള്ളവര്‍ക്ക് മാത്രമായിരിക്കും ഉംറ ചെയ്യാന്‍ അനുമതി നല്‍കുക. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുക. ഒക്ടോബര്‍ നാലിന് മൊത്തം ശേഷിയുടെ 30 ശതമാനം പേര്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ആദ്യഘട്ടം തുടങ്ങും. അന്ന് മുതല്‍ ഓരോ ദിവസവും ആറായിരം പേര്‍ക്ക് ഉംറ നിര്‍വഹിക്കാം. ഒക്ടോബര്‍ 17 വരെ ആറായിരം പേര്‍ക്ക് മാത്രമാവും പ്രതിദിനം അനുമതിയുണ്ടാവുക. ഒക്ടോബര്‍ 18 മുതല്‍ രണ്ടാംഘട്ടം തുടങ്ങും. അന്നു മുതല്‍ മൊത്തം ശേഷിയുടെ 75 ശതമാനം അല്ലെങ്കില്‍ 15,000 പേര്‍ക്ക് പ്രതിദിനം ഉംറ നിര്‍വഹിക്കാം. ഒക്ടോബര്‍ 30 വരെ ഇത് തുടരും. 40,000 പേര്‍ക്ക് മസ്ജിദുന്നബവിയില്‍ നമസ്‌കരിക്കാനും അനുമതിയുണ്ടാവും. മൂന്നാംഘട്ടം നവംബര്‍ ഒന്നിന് ആരംഭിക്കും. അന്നു മുതല്‍ എല്ലാവര്‍ക്കും ഉംറ ചെയ്യുന്നതിനുള്ള അനുമതി ലഭിക്കും.