റമദാനോടനുബന്ധിച്ച് യുഎഇയില്‍ പുതുക്കിയ ജോലിസമയം; മാറ്റങ്ങൾ അറിയാം

194

യുഎഇയില്‍ റമദാന്‍ മാസത്തിലെ പൊതു-സ്വകാര്യ മേഖലകളിലെ ജോലിസമയം പ്രഖ്യാപിച്ചു. അഞ്ചു മണിക്കൂര്‍ മാത്രമാണ് റമദാന്‍ മാസത്തിലെ ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തിസമയം. രാവിലെ 9 മണിക്ക് തുറക്കുന്ന ഓഫീസുകള്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് അടയ്ക്കും. സ്വകാര്യ മേഖലയിലെ ജോലിസമയവും വെട്ടിക്കുറച്ചിട്ടുണ്ട്. രണ്ട് മണിക്കൂര്‍ ജോലിസമയം സ്വകാര്യ മേഖലയില്‍ ഇളവ് ചെയ്തു. അമുസ്ലിങ്ങള്‍ക്കും ജോലി സമയത്തില്‍ രണ്ട് മണിക്കൂര്‍ ഇളവ് ലഭിക്കും. എന്നാല്‍ ഓവര്‍ടൈം ജോലികള്‍ക്ക് ഈ സമയക്രമം ബാധകമല്ല.