HomeWorld NewsGulfസൗദിയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം; സ്വദേശിയായ ഭീകരവാദി അറസ്റ്റിൽ

സൗദിയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം; സ്വദേശിയായ ഭീകരവാദി അറസ്റ്റിൽ

സൗദിയില്‍ സ്വദേശിയായ ഭീകരവാദിയെ സൗദി സുരക്ഷാസേന അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍. സൗദിയിലെ ബക്‌രീയ എന്ന സ്ഥലത്ത് വച്ചു ഇയാള്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റ് മുട്ടിയതിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഫവാസ് അബ്ദുല്‍ റഹ്മാന്‍ ഈദ് അല്‍ ഹല്‍ബി എന്ന സൗദി പൗരനായ ഭീകരവാദിയെയാണ് സുരക്ഷാസേന കിഴ്‌പെടുത്തി അറസ്റ്റ് ചെയ്തത്. സുരക്ഷാ സേനയ്ക്കു നേരെ ഇയാള്‍ വെടിയുതിര്‍ത്തിരുന്നതായി ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ബുധനാഴ്ച രാത്രി 1.30 നായിരുന്നു ഭീകരന്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടുകയും അറസ്റ്റിലാവുകയും ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments