HomeWorld NewsGulfസമൂഹമാധ്യമങ്ങൾക്ക് നന്ദി: സൗദിയില്‍ അപകടത്തില്‍പ്പെട്ട മലയാളിയെ തിരിച്ചറിഞ്ഞു

സമൂഹമാധ്യമങ്ങൾക്ക് നന്ദി: സൗദിയില്‍ അപകടത്തില്‍പ്പെട്ട മലയാളിയെ തിരിച്ചറിഞ്ഞു

സൗദി അറേബ്യയില്‍ അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലയാളി യുവാവിനെ തിരിച്ചറിഞ്ഞു. പത്തനംതിട്ട റാന്നി സ്വദേശി ലിബിനേഷ് കുമാര്‍ (32) ആണ് അപകടത്തില്‍പ്പെട്ടത്. സൗദി റെഡ്ക്രസന്റ് വിഭാഗമാണ് അപകടത്തില്‍ പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചിരുന്നത്. വെന്റിലേറ്ററില്‍ പ്രവേശിക്കുന്നതിന് മുമ്ബ് നവീന്‍ എന്ന് പേര് പറഞ്ഞിരുന്നതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. പിന്നീട് അബോധാവസ്ഥയിലായി. ഇഖാമയോ മറ്റ് തിരിച്ചറിയല്‍ രേഖകളൊ കൈവശമുണ്ടായിരുന്നില്ല.

റിയാദിലുള്ള സുഹൃത്ത് ജെലിന്‍ യോഹന്നാനാണ് ലിബിനേഷിനെ തിരിച്ചറിഞ്ഞത്. ആശുപത്രിയിലെത്തി പരിക്കേറ്റ സുഹൃത്തിനെ കണ്ടശേഷമാണ് സ്ഥിരീകരിച്ചത്. റിയാദ് എക്‌സിറ്റ് 21ലെ അല്‍ ഈമാന്‍ ആശുപത്രിയിലാണ് ലിബിനേഷ് ഇപ്പോഴുള്ളത്. ലിബിനേഷ് കുമാര്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നുവെന്നും സുഹൃത്ത് അറിയിച്ചു. ലിബിനേഷ് കുമാറിന്റെ ആരോഗൃ സ്ഥിതി മെച്ചപ്പെട്ടുവരുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments