HomeWorld NewsGulfസോഷ്യൽ മീഡിയ ഉപയോഗത്തിൽ പുതിയ മാർഗനിർദേശങ്ങളുമായി ദുബായ് പോലീസിന്റെ മുന്നറിയിപ്പ്

സോഷ്യൽ മീഡിയ ഉപയോഗത്തിൽ പുതിയ മാർഗനിർദേശങ്ങളുമായി ദുബായ് പോലീസിന്റെ മുന്നറിയിപ്പ്

വ്യാജ പ്രൊഫെെലില്‍ നിന്ന് വരുന്ന സന്ദേശങ്ങള്‍ ഒരിക്കലും വിശ്വസിക്കരുതെന്ന് ദുബായ് പോലീസ് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഒരുപക്ഷേ ഈ വിധത്തിലുളള സന്ദേശങ്ങള്‍ വരുന്ന പക്ഷം ഇവരെ നേരിട്ട് വിളിച്ച്‌ യഥാര്‍ത്ഥവ്യക്തി തന്നെയാണെന്ന് ഉറപ്പ് വരുത്തണമെന്നും വ്യാജന്‍മാരുടെ തന്ത്രങ്ങളില്‍ വീഴരുതെന്നും ദുബായ് പോലീസ് നിര്‍ദ്ദേശം നല്‍കി.

പ്രശസ്തനാണെന്ന വ്യാജേന സോഷ്യല്‍ മീഡിയയിലൂടെ പരിചയം സ്ഥാപിച്ച്‌ ദുബായില്‍ മദ്ധ്യവയസ്കയില്‍ നിന്ന് പണം തട്ടിയ സാഹചര്യത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്. വളരെ പ്രശസ്തനാണെന്ന് പറഞ്ഞാണ് ഇക്കൂട്ടര്‍ ആദ്യം പരിചയം പുലര്‍ത്തുന്നത്. പിന്നീട് പെട്ടെന്ന് ഒരു ദിവസം പണത്തിന് ഒരു ആവശ്യം വന്നുവെന്നും ഇപ്പോള്‍ വളരെ ഞെരുക്കത്തില്‍ ആണെന്നും പണം കിട്ടിയാല്‍ ഉടന്‍ തിരികെ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടുക. സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട് വിശ്വാസം പറ്റിയ ശേഷമാണ് ഇവര്‍ പിന്നീട് പണം ആവശ്യപ്പെടുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments