HomeWorld NewsGulfസൗദിയിൽ പൊതുഗതാഗത സംവിധാനങ്ങളുടെ തുക പുതുക്കി നിശ്ചയിക്കുന്നു: പുതിയ നിയമം ഇങ്ങനെ:

സൗദിയിൽ പൊതുഗതാഗത സംവിധാനങ്ങളുടെ തുക പുതുക്കി നിശ്ചയിക്കുന്നു: പുതിയ നിയമം ഇങ്ങനെ:

സൗദിയിൽ പൊതു ഗതാഗത സംവിധാനങ്ങളുടെ തുക പുതുക്കി നിശ്ചയിക്കുന്നു. പത്ത് റിയാലാണ് ടാക്സി സേവനത്തിനുള്ള മിനിമം നിരക്കെന്ന് കരട് നിയമാവലി വ്യക്തമാക്കുന്നു. അഞ്ചര റിയാലിലാണ് മീറ്റർ പ്രവർത്തിച്ചു തുടങ്ങുക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 1.8 റിയാൽ തോതിലാണ് നിരക്ക്. വെയ്റ്റിംഗ് ചാർജ്ജ് മിനിറ്റിന് 80 ഹലാലയാണ്.

പൊതു ഗതാഗത സംവിധാനത്തിൽ ഇക്കോണമി ക്ലാസ്സിൽ യാത്ര ചെയ്യുന്ന വികലാംഗർക്കും കാൻസർ രോഗികൾക്കും അറുപതിൽ കൂടുതൽ പ്രായമുള്ളവർക്കും 50 ശതമാനം ഇളവ് അനുവദിക്കണമെന്ന് കരട് നിയമം നിർദ്ദേശിക്കുന്നു.

ആറു മുതൽ പതിനെട്ടു വയസ്സുവരെ പ്രായമുള്ള വിദ്യാർത്ഥികൾക്കും 50 ശതമാനം ഇളവ് അനുവദിക്കും. ആറു വയസ്സിൽ കുറവ് പ്രായമുള്ള കുട്ടികൾക്ക് യാത്ര സൗജന്യമായിരിക്കണമെന്നും പുതിയ നിയമം പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments