തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് സാന്ത്വനമായി ബജറ്റിലെ ഈ പ്രഖ്യാപനങ്ങൾ

33

തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് ബജറ്റിൽ സാന്ത്വനം പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി 25 കോടിയാണ് നീക്കിവെക്കുന്നത്. പ്രവാസി സംരംഭകര്‍ക്ക് പലിശസബ്‌സിഡിക്ക് 15 കോടി രൂപ പ്രഖ്യാപിച്ചു. പ്രവാസികളുടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിക്കുന്നതിനുള്ള ചെലവ് നോര്‍ക്ക വഹിക്കും. പ്രവാസിക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ പ്രത്യേക നിക്ഷേപപദ്ധതി നടപ്പാക്കും. കേരള ബാങ്ക് ഈ വര്‍ഷം തുടങ്ങും. കേരളബാങ്കില്‍ പ്രവാസികള്‍ക്ക് നിക്ഷേപം നടത്താന്‍ സൗകര്യമൊരുക്കും. നിക്ഷേപശേഷി 57000 കോടിയില്‍ നിന്ന് 64000 കോടിയായി ഉയരും. സ്ത്രീകള്‍ക്കായി മാത്രം മാറ്റിവെക്കുന്നത് 1420 കോടി രൂപയാണ്. 25000 പാവപ്പെട്ട സ്ത്രീകള്‍ക്ക് 400-600 രൂപ പ്രതിദിനവരുമാനം ഉറപ്പാക്കും.

ജീവനോപാധി വിപുലീകരണ പദ്ധതിക്ക് ഊന്നല്‍ നല്‍കും. അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്ക് വഴി 3500 കോടി രൂപ വായ്പ അനുവദിക്കും. കുടുംബശ്രീവഴി 12 ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡിങ്ങും വിപണനവും. ആദിവാസി ഉല്‍പ്പന്നങ്ങള്‍, കരകൗശലവസ്തുക്കള്‍ തുടങ്ങിയ ബ്രാന്‍ഡ് ചെയ്യും.