സൗദിയിലെ 12 ചെറുകിട വ്യാപാര മേഖലകളില്‍ അടുത്തയാഴ്ചമുതല്‍ സ്വദേശിവത്കരണം; നിരവധിപ്പേർക്ക് തൊഴിൽനഷ്ടം

സൗദി അറേബ്യയിലെ 12 ചെറുകിട വ്യാപാര മേഖലകളില്‍ അടുത്തയാഴ്ചമുതല്‍ സ്വദേശിവത്കരണം പ്രാബല്യത്തില്‍വരുമെന്ന് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. സൗദിയിലെ ചെറുകിട വ്യാപാരമേഖല വിദേശ തൊഴിലാളികളുടെ കുത്തകയാണ്. മാത്രമല്ല, സ്വദേശികളുടെ സഹായത്തോടെ വ്യാപകമായി ബിനാമി വ്യാപാരവും ഈ മേഖലയില്‍ വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് കാര്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഫര്‍ണിച്ചര്‍, ഗൃഹോപകരണങ്ങള്‍, അടുക്കള സാമഗ്രികള്‍, ഇലക്‌ട്രോണിക്‌, ഒപ്റ്റിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിടനിര്‍മാണ സാമഗ്രികള്‍, ഓട്ടോ സ്‌പെയര്‍പാര്‍ട്‌സ്, കാര്‍പെറ്റ് എന്നിവ വില്‍ക്കുന്ന കടകളിലും ബേക്കറികളിലും 70 ശതമാനം സ്വദേശിവത്കരണം നടത്താന്‍ തീരുമാനിച്ചത്.