അബുദാബിയിലെ ആശുപത്രികള്‍ക്ക് പ്രത്യേക മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം; മെയ് ഒന്നു മുതൽ മാറുന്ന നിയമം ഇങ്ങനെ:

11

അബുദാബിയിലെ ആശുപത്രികള്‍ക്ക് ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക അറിയിപ്പ് . എമിറേറ്റിലെ ആശുപത്രികളും ആരോഗ്യ പരിചരണ കേന്ദ്രങ്ങളും രോഗികള്‍ക്ക് വിശദമായ ബില്ല് നല്‍കണമെന്ന് ആരോഗ്യ വകുപ്പ്. മേയ് ഒന്ന് മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. ചികിത്സ, ലഭ്യമാക്കിയ സേവനങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ബില്ലാണ് രോഗികള്‍ക്ക് നല്‍കേണ്ടത്.സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനും അനാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കുള്ള ചെലവ് ഇല്ലാതാക്കുന്നതിനും വേണ്ടിയാണിത്. എല്ലാ നിരക്കുകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കണം. ഇത്തരം ബില്ലുകളുടെ പകര്‍പ്പ് ആരോഗ്യപരിചരണ കേന്ദ്രങ്ങള്‍ സൂക്ഷിക്കുകയും വേണം. രോഗികള്‍ അവരുടെ അവകാശങ്ങളും കടമകളും മനസ്സിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും ആരോഗ്യ പരിചരണ സേവനങ്ങളെ കുറിച്ച്‌ മൊത്തത്തില്‍ അവബോധം വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ നയം.