HomeUncategorizedപ്രവാസികൾ ശ്രദ്ധിക്കുക; ഇനി ഇഖാമ പുതുക്കാൻ ഈ സർട്ടിഫിക്കറ്റ് നിർബന്ധം

പ്രവാസികൾ ശ്രദ്ധിക്കുക; ഇനി ഇഖാമ പുതുക്കാൻ ഈ സർട്ടിഫിക്കറ്റ് നിർബന്ധം

പുതുതായി വിസ ലഭിക്കുന്നതിനുള്ള വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതിന് കുവൈറ്റ് മാന്‍പവര്‍ അതോറിറ്റി ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ വിദേശികളുടെ ഇഖാമ പുതുക്കുന്നതിന് വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനും നിര്‍ബന്ധമാക്കുന്നു. ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നതിനുള്ള നിര്‍ദേശങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്. തൊഴില്‍ വിപണിയില്‍ വിദേശികളുടെ ആധിക്യം ജനസംഖ്യാ അസന്തുലനത്തിനു പ്രധാന കാരണമായി അധികൃതര്‍ വിലയിരുത്തുന്നുണ്ട്.

അവിദഗ്ധ വിഭാഗത്തില്‍ പെട്ടവരാണു വിദേശികളില്‍ അധികവും എന്നതാണു വസ്തുത. തൊഴില്‍ വിപണിയില്‍ യോഗ്യരും പരിചയസമ്പന്നരും മാത്രം പരിഗണിക്കപ്പെടണം എന്ന നിലപാടാണ് അധികൃതര്‍ക്കുള്ളത്. തൊഴില്‍ മേഖലയില്‍ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ അത് അനിവാര്യമാണെന്നും സര്‍ക്കാര്‍ കരുതുന്നു.

വിവിധ തലങ്ങളില്‍ നടത്തിയ വ്യത്യസ്ത പഠനങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ നിര്‍ദേശങ്ങളാണു ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച് മാന്‍പവര്‍ അതോറിറ്റിയുടെയും പ്രശ്‌നപരിഹാര നിര്‍ദേശം ക്രോഡീകരിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഉന്നതാധികാര സമിതിയുടെയും മുന്‍പിലുള്ളത്. വരും മാസങ്ങളില്‍ അക്കാര്യത്തില്‍ കൃത്യമായ നിലപാടുകള്‍ അധികൃതര്‍ പ്രഖ്യാപിക്കുമെന്നാണു സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments