HomeWorld NewsGulfപ്രവാസത്തിന്റെ ആശങ്കകളും പ്രതീക്ഷകളും പങ്കു വെച്ച് നവയുഗം അമാമ്ര യൂണിറ്റിന്റെ സ്നേഹസായാഹ്നം

പ്രവാസത്തിന്റെ ആശങ്കകളും പ്രതീക്ഷകളും പങ്കു വെച്ച് നവയുഗം അമാമ്ര യൂണിറ്റിന്റെ സ്നേഹസായാഹ്നം

ദമ്മാം: പ്രവാസം പ്രതിസന്ധികളെ നേരിടുന്ന വർത്തമാനകാലത്തിന്റെ ആശങ്കകളും, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും പങ്കു വെച്ചു കൊണ്ട് നവയുഗം സംസ്ക്കാരികവേദി ദമ്മാം അമാമ്ര യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച “സ്നേഹസായാഹ്‌നം” സംവാദപരിപാടി ഏറെ ശ്രദ്ധേയമായി. ദമ്മാം റോസ് ആഡിറ്റോറിയത്തിൽ നടന്ന സ്നേഹസായാഹ്നം പരിപാടിയിൽ നവയുഗം ദമ്മാം മേഖല പ്രസിഡന്റ് അരുൺ നൂറനാട് മോഡറേറ്ററായി. ” പ്രവാസത്തിന്റെ തകർച്ചയും, പ്രവാസി പുനഃരധിവാസവും” എന്ന വിഷയത്തിൽ ആയിരുന്നു ചർച്ച. രാജേഷ് ചടയമംഗലം വിഷയാവതരണം നടത്തി. ശ്രീമതി സുമി ശ്രീലാൽ, മാധവ് കെ വാസുദേവ്, ജയൻ പിഷാരടി എന്നിവർ അടങ്ങിയ പാനലാണ് വിഷയം ചർച്ച ചെയ്തത്.

പാനൽ ചർച്ച കഴിഞ്ഞ് സദസ്യരും ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ പറഞ്ഞു. പ്രവാസി പുനഃരധിവാസം സംബന്ധിച്ച ഒരുപാട് നിർദ്ദേശങ്ങൾ ചർച്ചയിൽ ഉയർന്നു. ചടങ്ങിന് കോശി തരകൻ സ്വാഗതവും, രഘുനാഥൻ നന്ദിയും ആശംസിച്ചു. നവയുഗം നേതാക്കളായ ശ്രീലാൽ, സതീഷ്, സെൽവൻ, നിസാമുദ്ദീൻ, ഷാജി കുമാർ, ജോമോൻ ജോസഫ്, ബിനു.എസ്, അബ്ബാസ്, സിബു, ശ്യാംസുധീർ, സാബു എന്നിവർ നേതൃത്വം നൽകി.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments